Image

ഡല്‍ഹി മാനഭംഗവും വധശിക്ഷയും സ്ത്രീ നിലപാടുകളിലെ മാറ്റവും: ബിനു ചിലമ്പത്ത്

ബിനു ചിലമ്പത്ത്, ഫ്‌ളോറിഡ Published on 14 September, 2013
ഡല്‍ഹി മാനഭംഗവും വധശിക്ഷയും സ്ത്രീ നിലപാടുകളിലെ മാറ്റവും: ബിനു ചിലമ്പത്ത്
നമ്മുടെ ജന്മനാട്ടില്‍ ഈ അടുത്തകാലത്ത് നടന്ന സ്ത്രീപീഡനക്കേസുകളില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയതാണ് ഡല്‍ഹിയില്‍ നടന്ന ബലാത്സംഗം.
ചാനലുകളും പത്രങ്ങളും നന്നായി ആഘോഷിച്ച ഒരു 'സംഭവം' എന്നുകൂടി പറയാം.
ഡല്‍ഹി സംഭവത്തിന് മുന്‍പം പിന്‍പും ഇത്തരം സംഭവങ്ങള്‍ പല രീതിയില്‍ നന്നിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്നു. സൗമ്യ കൊലക്കേസ്, തിരൂരില്‍ പിഞ്ചുകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം. ഇതിനൊന്നും ലഭിക്കാത്ത വാര്‍ത്താപ്രാധാന്യമാണ് ഡല്‍ഹി സംഭവത്തിന് ലഭിച്ചത്.
അതുകൊണ്ട് ദേശീയ തലത്തില്‍ മാത്രമല്ല ആഗോള തലത്തില്‍ അത് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അതുകൊണ്ട് ഉണ്ടായ പ്രതിഷേധ കൊടുങ്കാറ്റുകളുടെ അനന്തര ഫലംകൂടിയാണ് ഡല്‍ഹി കേസിലുണ്ടായിരിക്കുന്ന വിധി. മാധ്യമങ്ങള്‍ക്കുള്ള അപാരമായ കഴിവ് സമൂഹത്തിന് നന്നായി ബോധ്യപ്പെടാന്‍ അവസരമൊരുക്കി എന്ന നിലയിലും ഡല്‍ഹി ബലാത്സംഗം വേറിട്ടു നില്‍ക്കുന്നു.
ഭാരതത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ ഉയരുന്ന അക്രമങ്ങള്‍ നിരന്തരം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം ക്രൂരതയ്‌ക്കെതിരൈ കണ്ണടയ്ക്കാനാവില്ലെന്നുമുള്ള മുഖവരയോടെയാണ് കോടതി പ്രതികള്‍ക്കെല്ലാം വധിക്ഷ വിധിച്ചത്.
കഠിനമായ ശിക്ഷ നല്‍കുന്നതിലൂടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തടയാം എന്ന് കോടതി അടിയുറച്ച് വിശ്വസിക്കുമ്പോഴും, ഈ ശിക്ഷാവിധികള്‍ക്ക് അല്‍പംപോലും വിലകല്‍പ്പിക്കാതെ, അതിനീചമായ രീതിയിലുള്ള അതിക്രമങ്ങളും പീഢനങ്ങളും സ്ത്രീകള്‍ക്കും കൊച്ചുപെണ്‍കുട്ടികള്‍ക്കും നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഡല്‍ഹി സംഭവത്തിനുശേഷം എത്രയെത്ര സ്ത്രീപീഡനക്കേസുകള്‍ നമ്മുടെ നാട്ടില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
കടുത്തശിക്ഷയും നിയമത്തിന്റെ പഴുതും മാത്രമാണോ ഇത്തരം പീഡനങ്ങള്‍ തുടരാന്‍ കാരണം. അല്ല എന്നാണ എന്റെ വിശ്വാസം. നിലവില്‍ സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന മാറ്റവും അതിലും പ്രധാനമായി സ്ത്രീകളുടെ നിലപാടുകളില്‍ വന്ന മാറ്റവും ഇത്തരം കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.

പാശ്ചാത്യരാജ്യങ്ങളുടെ സംസ്‌കാരത്തില്‍ നിന്ന് തികച്ചും വിഭിന്നായി പുരുഷന്മാരുമായി ഇടപഴകുന്നതില്‍ പുലര്‍ത്തിയിരുന്ന സൂക്ഷ്മത ഇന്ന് നമ്മുടെ സ്ത്രീകള്‍ പുലര്‍ത്തുന്നില്ല എന്ന അഭിപ്രായമണ് എനിക്കുള്ളത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ചുവടുപിടിച്ച് അച്ചടക്കത്തിന്റെ സര്വ്വ സീമകളും ലംഘിക്കുവാന്‍ നമ്മുടെ സഹോദരിമാര്‍ തയ്യാറാകുന്നു എന്ന ഒരു മറുപക്ഷത്തെ നാം നിസാരമായി തള്ളിക്കളയരുത്.

യുവതീയുവാക്കളുടെ സൈ്വരവിഹാരത്തിന് ഉതകുന്ന തരത്തില്‍ ഭാരതീയ സമൂഹം തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയും നാം കാണുന്നു. സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുവാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നതെന്താണെന്ന് നമ്മുടെ സമൂഹവും കുടുംബവും തിരിച്ചറിയണം.

മകളുടെ തോളില്‍ കൈകളിട്ട് സന്തോഷത്തോടെ സംസാരിക്കുവാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചാല്‍ രാത്രിയും പകലും തിരിച്ചറിയാനും ഇത്തരം അതിക്രമങ്ങളെ നേരിടുവാനുമുള്ള ശക്തിയും നമ്മുടെ സഹോദരിമാര്‍ക്കും മക്കള്‍ക്കും ലഭിക്കും.
ഡല്‍ഹി മാനഭംഗവും വധശിക്ഷയും സ്ത്രീ നിലപാടുകളിലെ മാറ്റവും: ബിനു ചിലമ്പത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക