Image

വിസ ചട്ടലംഘനം: സുവിശേഷകന്‍ ഇന്ന്‌ കീഴടങ്ങും

Published on 14 October, 2011
വിസ ചട്ടലംഘനം: സുവിശേഷകന്‍ ഇന്ന്‌ കീഴടങ്ങും
കൊച്ചി: വീസാചട്ടം ലംഘിച്ചു പ്രാര്‍ത്ഥനാ പരിപാടിയ്‌ക്ക്‌ കേരളത്തില്‍ എത്തി മുങ്ങിയ അമേരിക്കന്‍ സുവിശേഷകന്‍ വില്യം ലീ ഇന്നു പൊലീസിനു കീഴടങ്ങും. സംസ്‌ഥാനം വിട്ടുപോയ വില്യം കീഴടങ്ങാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ യാത്രാരേഖകള്‍ ഹാജരാക്കി നാട്ടിലേക്കു മടങ്ങാന്‍ ഇവരോടു നിര്‍ദേശിച്ചിരുന്നെങ്കിലും ബൈപാസിലെ നക്ഷത്രഹോട്ടലില്‍നിന്നു വില്യം ലീ മുങ്ങുകയായിരുന്നു. വിവരം അറിഞ്ഞ്‌ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സംഘത്തിലെ 12 പേരെ പാലാരിവട്ടം പൊലീസ്‌ വിശദമായി ചോദ്യവും ചെയ്‌തു. ഇക്കൂട്ടത്തിലുള്ള രണ്ടുപേര്‍ ഹോട്ടല്‍മുറി ഒഴിഞ്ഞ ശേഷമാണു സ്‌ഥലം വിട്ടത്‌. വിദേശികള്‍ നല്‍കേണ്ട സി-ഫോം ഇവര്‍ പൂരിപ്പിച്ചു നല്‍കിയിരുന്നു.ഇവര്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ നടത്താനിരുന്ന പരിപാടി ചട്ടലംഘനത്തെ തുടര്‍ന്ന്‌ പൊലീസ്‌ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.

ലീക്കെതിരേ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചതായി പാലാരിവട്ടം എസ്‌ഐ പി.എസ്‌. ഷിജു പറഞ്ഞു.ഫെയ്‌ത്ത്‌ ലീഡേഴ്‌സ്‌ എന്ന സംഘടനയാണ്‌ ഇവരെ പ്രസംഗത്തിനായി കൊണ്‌ടുവന്നത്‌. സംഘാടകരെയും പോലീസ്‌ തെരയുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക