Image

കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

Published on 31 May, 2011
കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ പതിനേഴാം പ്രതിയായ തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ്‌ വിധി പറയാന്‍ മാറ്റിവെച്ചു. കേസില്‍ ജാമ്യം അനുവദിക്കരുതെന്ന്‌ സി.ബി.ഐ ശക്തമായി കോടതിയില്‍ ആവശ്യപ്പെടും. നേരത്തെ കനിമൊഴിയുടെ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി നിരസിച്ചിരുന്നു. ഇതിനെതിരേയാണ്‌ ഹൈക്കോടതിയെ സമാപിച്ചത്‌. ഡൈനമിക്‌സ്‌ റിയല്‍റ്റിയില്‍ നിന്നു കലൈഞ്‌ജര്‍ ടിവിക്ക്‌ 200 കോടി രൂപ ലഭിച്ചെന്നതാണു കനിമൊഴിക്കെതിരായ കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക