Image

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ സെമിനാര്‍ 2013 സെപ്റ്റംബര്‍ 21ന് ഒക്‌ലഹോമയില്‍

ഡോ. സന്തോഷ്.ടി.ജോണ്‍ Published on 18 September, 2013
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ സെമിനാര്‍ 2013 സെപ്റ്റംബര്‍ 21ന് ഒക്‌ലഹോമയില്‍

ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമ ഹോളി ഫാമിലി സീറോമലബാര്‍ ദേവാലയത്തില്‍ 2013 സെപ്റ്റംബര്‍ 21-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ 5 വരെ ലോകപ്രശസ്ത കുടുംബ പ്രേഷിതനും, അനുഗ്രഹീത വചന പ്രഘോഷകനും, സംഗീത സംവിധായകനും, മെസേജ് മിഷന്‍ ഡയറക്ടറുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ കുടുംബ നവീകരണ സന്ദേശം നല്‍കുന്നു.

“തളര്‍ന്നു പേകുന്ന കുടുംബ ബന്ധങ്ങളെ ഉണര്‍ത്തുവാനും, പ്രാര്‍ത്ഥനയില്‍ വളര്‍ത്തുവാനും, ദാമ്പത്യ ജീവിതത്തില്‍ തിരിച്ചറിവിന്റെ വെളിച്ചം പകരുവാനും, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുവാനും തിരുവചനത്തിലൂന്നി ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍, കുടുംബങ്ങള്‍ക്കാകെ ആത്മീയ ഊര്‍ജ്ജം നല്‍കുന്നതാണെന്നും, ജീവിത സ്പര്‍ശിയായ ഈ വചന വിരുന്നില്‍ എല്ലാ വിശ്വാസികളും പങ്കെടുത്ത് കുടുംബ ജീവിതത്തില്‍ സമാധാനത്തിന്റെ ആത്മീയ ആഘോഷം അനുഭവിക്കണമെന്നും” വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. കുര്യാക്കോസ് കുമ്പക്കീല്‍: 405 532 2042, ബാബു മാത്യു: 405 249 5812, ജോബി ജോസഫ്: 405 371 1974, മെസേജ് മിഷന്‍ (യു.എസ്.എ.): 847 904 3229
Email: messagemission@hotmail.com  www.themessagemission.org

റിപ്പോര്‍ട്ട്: ഡോ. സന്തോഷ്.ടി.ജോണ്‍


ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ സെമിനാര്‍ 2013 സെപ്റ്റംബര്‍ 21ന് ഒക്‌ലഹോമയില്‍ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ സെമിനാര്‍ 2013 സെപ്റ്റംബര്‍ 21ന് ഒക്‌ലഹോമയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക