Image

ആത്മാഭിഷേകം ചൊരിഞ്ഞ് ശാലോം ഇംഗ്ലീഷ് ഫെസ്റ്റിവല്‍ സമാപിച്ചു.

Published on 18 September, 2013
ആത്മാഭിഷേകം ചൊരിഞ്ഞ് ശാലോം ഇംഗ്ലീഷ് ഫെസ്റ്റിവല്‍ സമാപിച്ചു.
ന്യൂയോര്‍ക്ക് :തദ്ദേക വാസികളായ അമേരിക്കക്കാര്‍ക്കു വേണ്ടി ശാലോം മീഡിയ ഇദംപ്രഥമമായി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ശാലോം ഇംഗ്ലീഷ് ഫെസ്റ്റിവല്‍, പങ്കെടുത്ത തദ്ദേശ വാസികള്‍ക്കു
വിശ്വാസത്തിന്റെ നവ്യമായ  ഒരു അനുഭവമാണ് സമ്മാനിച്ചത്. ലോംഗ് ഐലന്റിലുള്ള കെല്ലന്‍ ബര്‍ഗ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ സെപ്റ്റംബര്‍ 7-ാം തിയതി ശനിയാഴ്ച തടിച്ചുകൂടിയ എഴുന്നൂറില്‍പ്പരം തദ്ദേശവാസികളെ സാക്ഷിയാക്കി, ബ്രൂക്കിലില്‍ രൂപതാ ബിഷപ്പ് മാര്‍ ഗ്രിഗറി ജോണ്‍ മണ്‍സൂര്‍ ഏകദിന ഇംഗ്ലീഷ് ധ്യാനം ഉദ്ഘാടനം ചെയ്തു. ഭക്ഷണ കാര്യത്തില്‍ മാത്രം ക്രമീകരണം വരുത്തി നോമ്പു നോക്കുന്നതിനു പകരം, നമ്മുടെ സ്വഭാവ ദൂഷ്യങ്ങളായ ദേഷ്യം, അസൂയ, വിദ്വേഷം, ആസക്തികള്‍ ഇവ മാറ്റി നിര്‍ത്തി നോമ്പാചരിക്കണമെന്ന് ബിഷപ്പ് മണ്‍സൂര്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. സിറിയയെ  യൂദ്ധഭീതിയില്‍ നിന്ന് രക്ഷിക്കുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

സീറോ മലങ്കര എക്‌സാര്‍ക്കേറ്റ് ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.

തുടര്‍ന്ന് കടന്നു വന്ന, വചന പ്രഘോഷത്തിലൂടെ കര്‍ത്താവിന്റെ വചനം പനിനീര്‍ മഴയായി പെയ്തിറങ്ങി. വിശ്വാസി സമൂഹം ആടിയും, പാടിയും , കൈകള്‍ കൊട്ടിയും ദൈവത്തെ സ്തുതിച്ചു. പരിശുദ്ധാത്മാവിന്റെ നിറവില്‍, സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ ഈറനണിയുന്നത് കാണാമായിരുന്നു.

പ്രശസ്ത വചന പ്രഘോഷകരായ സിസ്റ്റര്‍ മറിയം ജയിംസ് ഹീല്‍ലന്റ്, മാര്‍ക്ക് നിമോ, ഡീക്കന്‍ റാഫ് പോയോ, എന്നിവര്‍ ധ്യാനങ്ങള്‍ക്കു നേതൃത്വം നല്‍കി. ആരാധകരുടെ രോഗശാന്തി ശുശ്രൂഷകള്‍ക്ക് ഫാ. ജോര്‍ജ് കുമ്പുളുമൂട്ടില്‍ കാര്‍മ്മികത്വം വഹിച്ചു. ശാലോം മീഡിയ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ടോം പുതുശ്ശേരില്‍ വിശ്വാസികളെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു.കാനഡയില്‍ നിന്നും വന്ന 'ഓള്‍ ഫോര്‍ ഹിം ' എന്ന ക്രിസ്തീയ ബാന്‍ഡിന്റെ ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ ധ്യാനത്തിന് കൂടുതല്‍ ആത്മീയ അനുഭൂതി നല്‍കി.

കര്‍ത്താവിന്റെ വചനം കേള്‍ക്കുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു ജന സമൂഹം ഇപ്പോഴും ഇവിടെയുണ്ടെന്നതിനു കൂടി തെളിയായിരുന്നു, ശാലോം നടത്തിയ ഏകദിന ഇംഗ്ലീഷ് ഫെസ്റ്റിവല്‍. പങ്കെടുത്തവരുടെ ആഗ്രഹ പ്രകാരം, അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലങ്ങളില്‍ ഇംഗ്ലീഷ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.

ശാലോം മീഡിയ യു.എസ്.എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാന്റോ കാവില്‍പുരയിടം , ഡയറക്ടര്‍ ജോസ് ജോസഫ് , റീജണല്‍ കോര്‍ഡിനേറ്റര്‍ ജോയി വാഴപ്പള്ളി തുടങ്ങിയവര്‍ ധ്യാനത്തിന്റെ സുഗമമായി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കി.




ആത്മാഭിഷേകം ചൊരിഞ്ഞ് ശാലോം ഇംഗ്ലീഷ് ഫെസ്റ്റിവല്‍ സമാപിച്ചു.ആത്മാഭിഷേകം ചൊരിഞ്ഞ് ശാലോം ഇംഗ്ലീഷ് ഫെസ്റ്റിവല്‍ സമാപിച്ചു.ആത്മാഭിഷേകം ചൊരിഞ്ഞ് ശാലോം ഇംഗ്ലീഷ് ഫെസ്റ്റിവല്‍ സമാപിച്ചു.ആത്മാഭിഷേകം ചൊരിഞ്ഞ് ശാലോം ഇംഗ്ലീഷ് ഫെസ്റ്റിവല്‍ സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക