കാഠ്മണ്ഡു: നേപ്പാളില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 42 ആയി. ബനേപ-സിന്ധുലി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബസിന് മുകളില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന 11 പേര് അപകടസമയത്ത് ചാടി രക്ഷപ്പെട്ടു. 700 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ ബസ് സുന്കോഷി നദീതീരത്താണ് വീണത്. 40 മൃതദേങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ 13 സ്ത്രീകളും ഉള്‍പ്പെടുന്നു. അപകടസമയത്ത് 80 പേര് ബസ്സിലുണ്ടായിരുന്നു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.