Image

പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ്‌ ചുമതലയേറ്റു

ജോയ്‌ തുമ്പമണ്‍ Published on 18 September, 2013
പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ്‌ ചുമതലയേറ്റു
ഹൂസ്റ്റണ്‍: പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ്‌ ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്‌പല്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡിന്റെ പാസ്റ്ററായി ചുമതലയേറ്റു. കഴിഞ്ഞ 28 വര്‍ഷങ്ങളായി ഈ സഭയുടെ ശുശ്രൂഷകനായി സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച ശേഷമാണ്‌ പാസ്റ്റര്‍ ടി.സി ചാക്കോ വിരമിച്ച സ്ഥാനത്തേക്ക്‌ മാത്യു ഫിലിപ്പ്‌ നിയമിതനായത്‌.

ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കേരളാ സ്റ്റേറ്റിന്റെ കൗണ്‍സില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവെയാണ്‌ അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. പാലക്കാട്‌ ഡിസ്‌ട്രിക്‌ട്‌ പാസ്റ്ററായും സേവനം അനുഷ്‌ഠിച്ചിരുന്നു.

നല്ലൊരു പ്രഭാഷകന്‍, വേദ പഠിതാവ്‌, വാഗ്‌മി, കഴിവുറ്റ അഡ്‌മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ മികവ്‌ തെളിയിച്ചിട്ടുണ്ട്‌.
പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ്‌ ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക