Image

സീറോ മലബാര്‍ സഭ അല്മായ സമ്മേളനങ്ങള്‍ക്കായി ഹൈദ്രാബാദിലും ചെന്നൈയിലും വന്‍ ഒരുക്കങ്ങള്‍

Published on 14 October, 2011
സീറോ മലബാര്‍ സഭ അല്മായ സമ്മേളനങ്ങള്‍ക്കായി ഹൈദ്രാബാദിലും ചെന്നൈയിലും വന്‍ ഒരുക്കങ്ങള്‍
കൊച്ചി: സീറോ മലബാര്‍ സഭ അല്മായ സമ്മേളനങ്ങള്‍ ഹൈദ്രാബാദില്‍ ഒക്‌ടോബര്‍ 22,23 തീയതികളിലും ചെന്നൈയില്‍ നവംബര്‍ 6നും നടത്തുന്നതാണ്. ഹൈദ്രാബാദ് മഹാദേവപുരം സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഒക്‌ടോബര്‍ 22ന് ഉച്ചകഴിഞ്ഞ് 3ന് യുവജനറാലിയോടും സമ്മളനത്തോടുംകൂടി ദ്വിദിന കോണ്‍ഫറന്‍സിനു തുടക്കമാകും. 23-ാം തീയതി രാവിലെ 8ന് ദിവ്യബലിക്കുശേഷം അല്മായ നേതൃസമ്മേളനം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ഫാ. സിബി കൈതാരന്‍ അധ്യക്ഷത വഹിക്കും. ബാംഗ്ലൂര്‍ ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍, ഷെവലിയര്‍ സിബി വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് വിമന്‍സ് കോണ്‍ഫറന്‍സും, മതാദ്ധ്യാപക ഓറിയന്റേഷന്‍ പ്രോഗ്രാമും, വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനവും നടക്കും. ഹൈദ്രാബാദിലെ വിവിധ മിഷന്‍ സെന്ററുകളില്‍ നിന്നുള്ള സീറോ മലബാര്‍ സഭ അല്മായ പ്രതിനിധികള്‍ പങ്കെടുക്കും. ഫാ.സിബി കൈതാരന്‍ രക്ഷാധികാരിയും, ട്രസ്റ്റിമാരായ ആന്റണി ബേബി കുന്നത്തുപറമ്പില്‍, ജോസഫ് ജോസഫ് തോട്ടുംപുറം, യൂത്ത് ആനിമേറ്റര്‍മാരായ റ്റോണി, ബിനു ജേക്കബ്, മാതൃജ്യോതി പ്രസിഡന്റ് അച്ചാമ്മ ജോണ്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായി സമ്മേളന സ്വാഗതസംഘത്തിന് രൂപം നല്‍കി.

ചെന്നൈയില്‍ സീറോ മലബാര്‍ സഭ അല്മായ സമ്മേളനം നവംബര്‍ 6ന് കീല്‍ക്കട്ട്‌ളെ ഹോളി ഫാമിലി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. രാവിലെ 10ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. ചെന്നൈ സീറോ മലബാര്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ റവ.ഡോ. ജോസ് പാലാട്ടിയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സമ്മേളനവിജയത്തിനായി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു.



ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക