Image

അമേരിക്കയിലെ ഉപരിപഠനത്തിനുശേഷം നടി പത്മപ്രിയ തിരിച്ചെത്തുന്നു

Published on 20 September, 2013
അമേരിക്കയിലെ ഉപരിപഠനത്തിനുശേഷം നടി പത്മപ്രിയ തിരിച്ചെത്തുന്നു
അമേരിക്കയിലെ ഉപരി പഠനംകഴിഞ്ഞ്‌ നടി പത്മപ്രിയ തിരിച്ചെത്തുന്നു. ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയിലാണ്‌ നടി ഉപരിപഠനം നടത്തിയത്‌. അമേരിക്കയിലെ ജീവിതം തീര്‍ത്തും വ്യത്യസ്‌തമായിരുന്നുവെന്നും പഠനകാലത്ത്‌ പലകാര്യങ്ങളും തനിയ്‌ക്ക്‌ പഠിയ്‌ക്കാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു. ഇതുവരെ മികച്ച കഥാപാത്രങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും ഇനിയും അങ്ങനെ തന്നെ ആകുമെന്നാണ്‌ പ്രതീക്ഷയെന്നും പത്മപ്രിയ പറയുന്നു.

താന്‍ വീണ്ടും സിനിമകളില്‍ സജീവമാകാന്‍ പോവുകയാണെന്നാണ്‌ പത്മപ്രിയ പറയുന്നത്‌. . തെന്നിന്ത്യന്‍ ഭാഷകള്‍ക്കൊപ്പം ബംഗാളിയിലും ശ്രദ്ധചെലുത്തുന്നുണ്ട്‌ താരം. മലയാളം എന്നും തനിക്കിഷ്ടപ്പെട്ട ചലച്ചിത്രലോകമാണെന്നും ഒട്ടേറെ മികച്ച കഥാപാത്രത്തെ മലയാളം തനിയ്‌ക്ക്‌ സമ്മാനിച്ചിട്ടുണ്ടെന്നും പത്മപ്രിയ പറയുന്നു.

സിനിയോടെന്ന പോലെതന്നെ നാടകങ്ങളോട്‌ ഏറെ ഇഷ്ടമുള്ള പത്മപ്രിയ പറയുന്നത്‌ വിവിധ തിയേറ്റര്‍ ഗ്രൂപ്പുകളുടെ നാടങ്ങള്‍ക്കുവേണ്ടിയും താന്‍ സഹകരിക്കുമെന്നാണ്‌. ബ്ലസിയുടെ കാഴ്‌ച എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാവേഷം ചെയ്‌തുകൊണ്ടാണ്‌ ബാംഗ്ലൂര്‍ സ്വദേശിനിയായ പത്മപ്രിയ മലയാളത്തിലെത്തിയത്‌. മലയാളത്തില്‍ പത്മപ്രിയയുടേതായി ഇറങ്ങിയ അവസാന ചിത്രം ലേഡീസ്‌ ആന്റ്‌ ജെന്റില്‍മാന്‍ ആയിരുന്നു
അമേരിക്കയിലെ ഉപരിപഠനത്തിനുശേഷം നടി പത്മപ്രിയ തിരിച്ചെത്തുന്നു
Join WhatsApp News
Jack Daniel 2013-09-20 11:41:13
അമേരിക്കയിൽ അഭ്യസിക്കാൻ കഴിയാത്ത ഒരു വിദ്യയും ഉണ്ടെന്നു തോന്നുന്നില്ല. നല്ല മലയാള ഭാഷ (ജാക്ക് ദാനിയെലുമായി കൂട്ട് കൂടുമ്പോൾ മാത്രമേ ഭാഷ മാറുകയുള്ളൂ) ഭാഷ, തരികട, എന്ന് വേണ്ട എല്ലാ കുതന്ത്രങ്ങളും പഠിപ്പിച്ചു കൊടുക്കുന്ന സംഘടനകളും നേതാക്കളും അമേരിക്കയിൽ ഉണ്ട്. അതുകൊണ്ട് മലയാളികളുടെ 'പലവിധ യുനിവേര്സിടിയിൽ നിന്നും ഡിഗ്രീ എടുത്തു കേരളത്തിൽ പോകുന്നവര്ക്ക് വിജയം സുനിച്ചിതം ആണ്. ഇവിടെ വന്നു തോട്ടതു രണ്ജനി മാത്രമേയുള്ളൂ. കൂടുതൽ വിവരങ്ങള്ക്ക് call 1-800- Jackdan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക