Image

കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ സ്വീകരണം

ജോര്‍ജ് ജോണ്‍ Published on 14 October, 2011
കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ സ്വീകരണം
ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മന്‍ ഗവര്‍മെന്റുമായി സാമൂഹ്യസുരക്ഷാ കരാര്‍ ഒപ്പിട്ടതിന് ശേഷം ഫ്രാങ്ക്ഫര്‍ട്ടിലെത്തിയ കേന്ദ്ര പ്രവാസി-വ്യോമയാനാ മന്ത്രി വയലാര്‍ രവിക്ക് കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഹ്യദ്യമായ സ്വീകരണം നല്‍കി. മയൂര്‍ റസ്‌റ്റോറന്റില്‍ കൂടിയ യോഗത്തില്‍ സമാജം പ്രസിഡന്റ് മാത്യൂ കൂട്ടക്കര മന്ത്രിയെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ഇന്ത്യയും പ്രത്യേകിച്ച് കേരളവുമായിട്ടുള്ള എയര്‍ ഇന്ത്യാ വിമാന സര്‍വീസ് കാര്യക്ഷമതോടെ നടത്തണമെന്ന് കൂടിയവര്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കൊച്ചി-തിരുവനന്തപുരം സര്‍വീസുകള്‍ക്ക് ഡല്‍ഹിയിലെ 8 മണിക്കൂര്‍ വെയിറ്റിഗ് സമയം കുറച്ച് കണക്ഷന്‍ ഫ്‌ളൈറ്റ് തുടങ്ങണമെന്നും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ബാഗേജ് എടുത്ത് കസ്റ്റംസ്-എമിഗ്രേഷന്‍ ക്ലിയറന്‍സ് നിറുത്തലാക്കി പകരം പറക്കുന്ന ഡസ്റ്റിനേഷനില്‍ ഇവ നടത്തണമെന്നും ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളികള്‍ ആവശ്യപ്പെട്ടു. ഇതിനേക്കുറിച്ച് പഠിച്ച് വേണ്ടത് ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.

ഒ.സിഐ. (ഓര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യാ) കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് ഇന്ത്യയില്‍ മൊബൈല്‍ കാര്‍ഡുകള്‍ വാങ്ങാനും, കാറുകള്‍ വാങ്ങി ഇന്‍ഷ്‌റന്‍സ് എടുക്കാനും സാധിക്കാത്ത അവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പിന്നീട് ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ആനുകാലിക രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അവസ്ഥ മന്ത്രി വിശദീകരിച്ചു. കേരളത്തില്‍ അനുഭവപ്പെടുന്ന ക്രമസമാധാന പ്രശ്‌നങ്ങളും പ്രതിപക്ഷത്തിന്റെ സമരമുറകളും പരാമര്‍ശിക്കപ്പെട്ടു. ചര്‍ച്ചകളിലും ചോദ്യങ്ങളിലും നാരായണസ്വാമി, ജയാ സ്വാമി, ആന്റണി തേവര്‍പാടം, പ്രഭാ മോഹന്‍, മനോഹരന്‍ ചങ്ങനാത്ത്, അനൂപ് മുണ്്‌ടേത്ത്, ജോര്‍ജ് ജോണ്‍, സേവ്യര്‍ പള്ളിവാതുക്കല്‍, ബിജു നായര്‍ എന്നിവര്‍ സജീവമായിപങ്കെടുത്തു.
കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ സ്വീകരണംകേന്ദ്രമന്ത്രി വയലാര്‍ രവിക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ സ്വീകരണംകേന്ദ്രമന്ത്രി വയലാര്‍ രവിക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക