Image

നിര്‍മല്‍ മാധവന്റെ കോളജ്‌ പ്രവേശനം: തീരുമാനമായില്ലെന്ന്‌ പാണക്കാട്‌ തങ്ങള്‍

Published on 14 October, 2011
നിര്‍മല്‍ മാധവന്റെ കോളജ്‌ പ്രവേശനം: തീരുമാനമായില്ലെന്ന്‌ പാണക്കാട്‌ തങ്ങള്‍
മലപ്പുറം: എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥി നിര്‍മല്‍ മാധവനെ മലപ്പുറം വെങ്ങാട്‌ എം.ഇ.എ എഞ്ചിനീയറിങ്‌ കോളജില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന്‌ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്‍റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

കോളജ്‌ മാനേജിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ്‌ തങ്ങള്‍.
നിര്‍മ്മല്‍ മാധവ്‌ പ്രശ്‌നം കോഴിക്കോട്‌ ജില്ലാ കലക്ടര്‍ ഇക്കാര്യം വിളിച്ച്‌ അന്വേഷിച്ചിരുന്നു. പരിശോധിക്കട്ടെ എന്നാണ്‌ മറുപടി പറഞ്ഞത്‌. കോളജ്‌ മാനേജ്‌മെന്‍റ്‌ യോഗം ചേര്‍ന്ന്‌ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക