Image

ടുജി സ്‌പെക്‌ട്രം: പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം 22-ന്‌

Published on 14 October, 2011
ടുജി സ്‌പെക്‌ട്രം: പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം 22-ന്‌
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി രാജയും കനിമൊഴിയും ഉള്‍പ്പെട്ട 2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ പ്രത്യേക കോടതി 22ന്‌ കുറ്റം ചുമത്തും. കേസില്‍ ആകെ 17 പ്രതികളാണുള്ളത്‌.

ഇവര്‍ക്കെതിരെ ജീവപര്യന്തം തടവ്‌ ലഭിക്കാവുന്ന വിശ്വാസവഞ്ചനാക്കുറ്റം ചുമത്തണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചായിരിക്കും പ്രത്യേക ജഡ്‌ജി ഒ.പി.സെയ്‌നി അന്തിമതീരുമാനമെടുക്കുക. ഇതിനിടെ രാജയുടേയും കനിമൊഴിയുടേയും ജാമ്യാപേക്ഷകള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക