Image

ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം -5)- റെജീഷ് രാജന്‍

റെജീഷ് രാജന്‍ Published on 20 September, 2013
ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം -5)- റെജീഷ് രാജന്‍
അഞ്ചു

ഡോക്ടര്‍ ഷാജിയുടെ ക്ലിനിക്കില്‍ പതിവ് പോലെ നല്ല തിരക്കുണ്ടായിരുന്നു. നേരത്തെ വിളിച്ചു ബുക്ക് ചെയ്തതു കാരണം അഞ്ചാം നമ്പര്‍ കൂപ്പണ്‍ കിട്ടി. മഴ അപ്പഴും തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. അധികം നേരം വെയിറ്റ് ചെയ്യേണ്ടി വന്നില്ല. പത്തു മിനിറ്റ് കഴിഞ്ഞ ഉടന്‍ ഒരു നേഴ്‌സ് വന്നു ഡോക്ടറിന്റെ മുറിയിലേക്ക് ചെല്ലാന്‍ പറഞ്ഞു.
സുരേന്ദ്രനെ കണ്ട ഉടന്‍ നല്ലൊരു ഇരയെ കയ്യില്‍ കിട്ടിയതിലും, ഒപ്പം ഒരു സുഹൃത്തിനെ കുറച്ചു നാളുകള്‍ക്ക് ശേഷം കണ്ട സന്തോഷത്താലും ഡോക്ടര്‍ ഷാജിയുടെ കണ്ണുകള്‍ തിളങ്ങി. 
'അല്ലാ ഇതാര് സാറോ? സാറിനെ ഇപ്പോള്‍ ഈ വഴിക്കൊന്നും കാണാറേ ഇല്ലല്ലോ?'
'അത് ശരി, അപ്പോള്‍ എന്റെ മക്കള്‍ക്ക് സൂക്കേട് വന്നു, ആ പേരും പറഞ്ഞു ഞാന്‍ ഇടയ്ക്കിടയ്ക്ക് തന്നെ കാണാന്‍ ക്ലിനിക്കില്‍ എത്തണം, എന്നാണോ തന്റെ ആഗ്രഹം? ', സുരേന്ദ്രന്‍ ലേശം നീരസത്തോടെ ചോദിച്ചു.
'അയ്യോ ഞാന്‍ ആ അര്‍ഥത്തില്‍ അല്ല പറഞ്ഞത്. സാറിപ്പോള്‍ നമ്മുടെ ക്ലബ്ബിലോട്ടൊന്നും വരാറേ ഇല്ലല്ലോ? എത്ര നാളായെടോ നമ്മള്‍ ഒരുമിച്ചിരുന്നു ചീട്ടു കളിച്ചിട്ട്?'
'ഓ അങ്ങനെ. ക്ലബ്ബിലോട്ടുള്ള പോക്ക് ഞാന്‍ കുറച്ചു നാളായി മനപ്പൂര്‍വം നിര്‍ത്തി വെച്ചതാ. വേറൊന്നും കൊണ്ടല്ല, കൊളസ്റ്ററോല്‍ വല്ലാണ്ടങ്ങ് കൂടി. ഇപ്പോള്‍ കൌണ്ട് മുന്നൂറിനു മേലെയായി. ഇപ്പഴേ നിയന്ത്രിച്ചില്ലേല്‍ പിന്നീടത് വലിയ പ്രശ്‌നമായി മാറും.'
'അതിനു ചീട്ടു കളിച്ചാല്‍ കൊളസ്റ്ററോല്‍ കൂടും എന്ന് തന്നോടാരാ പറഞ്ഞത്? കൊളസ്റ്ററോല്‍ കുറയ്ക്കാന്‍  ഭക്ഷണം നിയന്ത്രിച്ചാല്‍ പോരേ?'
'ചീട്ടു കളിച്ചാല്‍ കൊളസ്റ്ററോല്‍ കൂടില്ല, അത് ഞാനും സമ്മതിച്ചു. പക്ഷെ അവിടെ ചീട്ടു കളിക്കാന്‍ വന്നാല്‍ മറ്റു പല പ്രലോഭനങ്ങള്‍ ഉണ്ടാവുമല്ലോ? ചീട്ടു കളി ഒരു റൌണ്ട് കഴിയുമ്പോള്‍ ഒരു സ്‌മോളടിക്കാന്‍ തോന്നും, ഒരു സ്‌മോള്‍ അടിച്ചാല്‍ പിന്നെ ഒരു ബീഫ് െ്രെഫ എടുത്തു കൊറിക്കാന്‍ തോന്നും, അങ്ങനെ അങ്ങനെ കണ്ടതും കാട്ടിയതും ഒക്കെ വലിച്ചു വാരി തിന്നാനുള്ള സാഹചര്യം നമ്മളായിട്ട് ഒഴിവാക്കുന്നതല്ലേ നല്ലത്? ജൃല്‌ലിശേീി ശ െയലേേലൃ വേമി രൗൃല എന്നാണല്ലോ.'


'ശരി അതിരിക്കട്ടെ, പിള്ളേര്‍ക്കിപ്പോള്‍ എന്താണസുഖം? ടെമ്പറേച്ചര്‍ ഉണ്ടോ?'
'ടെമ്പറേച്ചര്‍ മാത്രമല്ല, വിട്ടു മാറാത്ത ചുമയും, താന്‍ ഒന്ന് നോക്കിക്കേ.'
ഏതാനും മിനിട്ട് പിള്ളേരെ രണ്ടിനെയും സ്‌റ്റെതെസ്‌കോപ്പ് വെച്ച് മാറി മാറി പരിശോധിച്ച ശേഷം ഡോക്ടര്‍ ഷാജി ചോദിച്ചു ,
'ചുമ എത്ര ദിവസമായി തുടങ്ങിയിട്ട്?'
'ശരിക്കും പറഞ്ഞാല ഒരാഴ്ചയോളമായി. സിറപ്പ് കൊടുക്കുമ്പോള്‍ ചുമ നില്ക്കും. രണ്ടു ദിവസം കഴിയുമ്പോള്‍ ആദ്യേ തുടങ്ങും. ചുമ പൂര്‍ണമായിട്ടും അങ്ങോട്ട് വിട്ടു മാറുന്നില്ല.'
'ഐ സീ, പിള്ളേര്‍ക്ക് ഇതിനു മുമ്പ് വല്ല ആസ്മാറ്റിക് ട്രബിള്‍ വന്നിട്ടുണ്ടോ? ഐ മീന്‍ എന്തെങ്കിലും ചെറിയ ശ്വാസം മുട്ടല് പോലെ?'
'ഏയ് അങ്ങനെ ഇതുവരെ ഉണ്ടായിട്ടില്ല.'
'ഓക്കേ, അങ്ങനെ ആണെങ്കില്‍ ഞാന്‍ ഈ ഒരു മരുന്ന് കൂടി എഴുതി തരാം. ഇതും ചുമയ്ക്ക് വേണ്ടിയാ. മറ്റേ സിറപ്പ് നിര്‍ത്തണ്ട, അതിന്റെ കൂടെ ഈ മരുന്ന് കൂടി കൊടുത്തോ. മിക്കവാറും ഇത് കൊണ്ട് സൂക്കേട് പമ്പ കടക്കും.'
'അപ്പോള്‍ ശരി, ഞാന്‍ വിളിക്കാം.'
'ഓക്കേ.'

ഇളയ കൊച്ചിനെ താങ്ങി പിടിച്ചും, മൂത്ത കൊച്ചിനെ നടത്തിച്ചും സുരേന്ദ്രന്‍ മരുന്ന് കൌണ്ടര്‍ വരെ നടന്നെത്തി. കുട കൌണ്ടറിന്റെ മേശപ്പുറത്തു വെച്ചിട്ട് സുരേന്ദ്രന്‍ മരുന്നിന്റെ കുറിപ്പ് അറ്റണ്ടര്‍ക്ക് കൈമാറി. മരുന്ന് മേടിച്ചു ബില്‍ സെറ്റില്‍ ചെയ്യുന്നതിന്റെ  ഇടയില്‍ സുരേന്ദ്രന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ശബ്ദിച്ചു. കാള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ അങ്ങേ തലക്കല്‍ നിന്നും എസ് ഐ ഗോപകുമാര്‍ ആയിരുന്നു.
'സര്‍ ഇപ്പോള്‍ എവിടെയാണ്? പെട്ടെന്നിങ്ങൊട്ടു വരാന്‍ പറ്റുമോ?'
'എന്താ കാര്യം?'
'മറ്റൊരു ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ടുണ്ട്. തമിഴ്‌നാട് ലൈസെന്‍സ് പ്ലേറ്റ് ഉള്ള ഒരു മഹിന്ദ്ര മിനി ലോറി. കോഴിയെ കടത്താന്‍ എന്നാ മറവില്‍ സ്പിരിറ്റ് ഒളിപ്പിച്ചു കടത്താനാ പരിപാടി. വണ്ടി ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ നമ്മുടെയാ ബൈപ്പാസ്  റോഡ് വഴി കടന്നു പോകും.'
'ഓക്കേ നീ വിട്ടോ, ഞാന്‍ ഒരു അര മണിക്കൂറിനുള്ളില്‍ അവിടെ എത്തിയേക്കാം. എന്തെങ്കിലും പുതിയ ഡെവെലപ്‌മെന്റ്‌സ് ഉണ്ടായാല്‍ എന്നെ അപ്പോള്‍ തന്നെ വിളിച്ചരിയിക്കണം. ഓക്കേ?'
'ശരി സര്‍'
'വാ മക്കളെ നമുക്ക് വേഗം വീട്ടിലോട്ടു പോകാം', മക്കളെ ജീപ്പില്‍ കയറ്റി സുരേന്ദ്രന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. കുട കൌണ്ടറില്‍ തന്നെ ഇരിക്കുന്ന കാര്യം അന്നേരമാണ് അറ്റണ്ടര്‍ നേഴ്‌സ് ജാനെറ്റ് ശ്രദ്ധിച്ചത്.
'സര്‍, കുട', എന്നുറക്കെ ജാനെറ്റ് വിളിച്ചെങ്കിലും സുരേന്ദ്രന്‍ അത് ചെവി കൊണ്ട മട്ടില്ല. അപ്പോഴേക്കും മൂപ്പര് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു വേഗം കടന്നു പോയി.
'എന്താ പ്രശ്‌നം?' ബഹളം കേട്ട് ഡോക്ടര്‍ ഷാജി വന്നു. ഷാജി അന്നേരം ക്ലിനിക്കിലെ ഡ്യൂട്ടി കഴിഞ്ഞു തൊട്ടടുത്തുള്ള ആസ്പത്രിയിലെ ഡ്യൂട്ടിയിലേക്ക് പ്രവേശിക്കാന്‍ വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു.
'കുറച്ചു മുമ്പ് ഇവിടെ രണ്ടു പിള്ളേരേയും കൊണ്ട് വന്ന സാറ്, പുള്ളിക്കാരന്‍ ഇവിടെ കുട മറന്നു വെച്ചേച്ചു പോയി. ഞാന്‍ ഉറക്കെ വിളിച്ചിട്ടും കേട്ടില്ല.', ജാനെറ്റ് പറഞ്ഞു.
'ആരാ സുരേന്ദ്രന്‍ ആണോ?'
'അതെ'
'ഓ അത് സാരമില്ല, ആ കുട ഇങ്ങു തന്നേക്കൂ. ഞാന്‍ കൊടുത്തോളാം. പുള്ളിക്കാരന്റെ വീടെനിക്കറിയാം.' കുടയും വാങ്ങിച്ചു ഷാജി നേരെ ആസ്പത്രിയിലേക്ക് വിട്ടു.

ഓ പി യില്‍ പതിവിലധികം രോഗികള്‍ വന്നത് മൂലം നല്ല ആസ്പത്രിയില്‍ നല്ല തിരക്കുണ്ടായിരുന്നു. കേസുകള്‍ എല്ലാം അറ്റന്‍ഡ് ചെയ്ത് ഒരു വിധം ജോലി തീര്‍ത്ത് ആസ്പത്രിയില്‍ നിന്നിറങ്ങാന്‍ തുടങ്ങുന്നതിന്റെ ഇടയിലാണ് ഡോക്ടര്‍ ഷാജിയുടെ മൊബൈലിലേക്കൊരു കാള്‍ വന്നത്. അത് മെഡിക്കല്‍ റെപ്പ് ഷാനുവിന്റെ കാള്‍ ആയിരുന്നു.
'എന്താ ഷാനു?'
'ഇന്ന് വൈകുന്നേരം ഒന്ന് ഫ്രീ ആകാന്‍ പറ്റുമോ? നമുക്കൊന്ന് മീറ്റ് ചെയ്യാം.'
ഷാജി വാച്ചിലേക്ക് നോക്കി, സമയം അഞ്ചു മണി.
 'ശരി ഞാന്‍ ഏഴു മണി കഴിഞ്ഞാല്‍ ഫ്രീയാ. സ്ഥലം പറ.'
'നമ്മുടെ പഴയ സ്ഥലം തന്നെ, ലൂസിയ ബാര്‍, എക്‌സിക്യൂട്ടീവ് ലോഞ്ചു.'
'ശരി ഞാന്‍ എത്തിക്കോളാം.'

പറഞ്ഞ സമയത്ത് തന്നെ ഡോക്ടര്‍ ഷാജി ബാറിലെ എക്‌സിക്യൂട്ടീവ് ലോഞ്ചില്‍ എത്തി. മാസാവസാനം ആയിട്ടും കൂടി ബാറിലെ തിരക്ക് ഷാജിയെ അത്ഭുതപ്പെടുത്തി. കൂടിയ റേറ്റ് ഉള്ള ഇവിടെ ഇത്രെയും തിരക്കാണെങ്കില്‍ താഴത്തെ നില്‍പ്പന്‍ കൌണ്ടറില്‍ എന്തായിരിക്കും സ്ഥിതിയെന്ന് ഷാജി ഒന്ന് സങ്കല്‍പിച്ചുനോക്കി . മാന്ദ്യം വന്നാലും, വില കൂട്ടിയാലും മദ്യപാനികളുടെ വരവിന് ഒരു കുറവും സംഭവിക്കാന്‍ പോകുന്നില്ല. ഏതായാലും ബാറിന്റെ ഇടത്തെ മൂലയിലായിട്ട് രണ്ടു മേശ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു, അതിലൊരു മേശപ്പുറത്തു ഷാജി തല്ക്കാലം സ്ഥാനം പിടിച്ചു.

ഈ മരങ്ങോടന്‍ ഇതുവരെ വന്നില്ലല്ലോ, ഷാജി ശാനുവിന്റെ മൊബൈല്‍ നമ്പറിലേക്ക് ഡയല്‍ ചെയ്തു. അങ്ങേ തലക്കല്‍ നിന്നും ഷാനു പറഞ്ഞു, ' ഡാ ഞാന്‍ ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടിരിക്കുവാ. നീയൊരു കാര്യം ചെയ്യ്, നിനക്കിഷ്ടമുള്ള ഏതെങ്കിലും ബ്രാണ്ടി ഒരു പൈന്റ് പറ, പിന്നെ ഒരു പീനട്ട് മസാലയും. ഞാന്‍ ഒരു പത്തു മിനിട്ടിനുള്ളില്‍ അങ്ങെത്തിയേക്കാം.'
വെയിറ്ററിനോട് ഓര്‍ഡര്‍ പറഞ്ഞ ശേഷം പിന്നെയും പത്തു മിനിട്ടോളം നേരം മുഷിഞ്ഞുള്ള കാത്തിരിപ്പ്. അവസാനം ഷാനു എത്തി. പുള്ളിയുടെ കയ്യില്‍ പതിവ് പോലെ ഒരു ചെറിയ ബ്രീഫ് കേസ്  ഉണ്ടായിരുന്നു. പുതിയ വല്ല മരുന്നുകളുടെയും ലിസ്റ്റുമായിട്ടാവും മൂപ്പരുടെ വരവ്. അധികം കുശലത്തിനൊന്നും നില്‍ക്കാതെ ഷാനു നേരെ കാര്യത്തിലേക്ക് കടന്നു.

 'പിന്നെന്തായി ഞാന്‍ അന്ന് പറഞ്ഞ മരുന്നുകളുടെ കാര്യം? സംഗതി ചെലവാകുന്നുണ്ടോ?'

'ഡാ നീയൊരു കാര്യം മനസ്സിലാക്കണം. കാര്യം നമ്മള്‍ പഴയ ക്ലാസ്സ്‌മേറ്റ്‌സും ഒരുപാട് നാളത്തെ ഫ്രണ്ട്ഷിപ്പും ഒക്കെയുണ്ട്. എന്ന് കരുതി ഈ കാര്യത്തില്‍ എനിക്ക് ഒരു പരിധിക്കപ്പുറം റിസ്‌ക് എടുക്കാന്‍ പറ്റില്ല. നിനക്കൊന്നും പേടിക്കാനില്ല, ചുമ്മാ ഇങ്ങനെ ഓരോ മരുന്നിന്റെ പേരും ഡീറ്റെയില്‍സും എന്റെ കയ്യിലൊട്ടു തന്നാല്‍ നിന്റെ ജോലി തീര്‍ന്നു. എന്റെ കാര്യം അങ്ങനെയല്ല. ഒന്നാമതു ഒരു ജോലിയും കൂലിയും ഇല്ലാതെ കൊറേ എണ്ണം സാമൂഹ്യ പ്രവര്‍ത്തനം എന്ന പേരും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്. അവര്‍ ഇയ്യിടെയായി ഡോക്ടര്‍മാരേയാ നോട്ടമിട്ടിരിക്കുന്നത്. വല്ല കേസോ പുലിവാലോ ഉണ്ടായാല്‍ അത് മതി മെഡിക്കല്‍ കൌണ്‍സിലില്‍ നിന്നെന്നെ പിടിച്ചു പുറത്താക്കാന്‍. പിന്നെ ശിഷ്ട കാലം വീട്ടില്‍ ചൊറിയും കുത്തി ഇരിക്കാം, ഒരു മുന്‍ ഡോക്ടര്‍ എന്ന ലേബലില്‍.'

'അതിന് ഞാന്‍ അങ്ങനെ വലിയ റിസ്‌ക് ഉള്ള മരുന്നൊന്നും തന്നോട് പ്രിസ് െ്രെകബ് ചെയ്യാന്‍ പറഞ്ഞില്ലല്ലോ?'

'എന്നാരു പറഞ്ഞു? താന്‍ കഴിഞ്ഞ മാസം എന്നോട് പറഞ്ഞ ആ മെഡിസിന്‍. ഞാന്‍ അതിനെക്കുറിച്ച് അന്വേഷിച്ചു. ആ മരുന്ന് യു എസിലും പിന്നെ ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും നിരോധിച്ചതാ. എല്ലാം ഡീറ്റെയില്‍സ് ഇന്റര്‍നെറ്റിലുണ്ട് , ഞാന്‍ കാണിച്ചു തരാം. ആസ്മ രോഗികള്‍ ആ മെഡിസിന്‍ ഉപയോഗിച്ചാല്‍ അനാവശ്യ സൈഡ് ഇഫക്ടുകള്‍ ഉണ്ടാകും.'
'ഓ ഇപ്പോള്‍ മനസ്സിലായി ഏതാ മരുന്നെന്ന്. അതിന് തന്റെ പേഷ്യന്റ്‌സ് മിക്കതും ശിശുക്കളല്ലേ, പിന്നെന്തു പേടിക്കാന്‍.'
'എടോ മരങ്ങോടാ, ശിശുക്കള്‍ക്കും ആസ്മാറ്റിക് പ്രോബ്ലം ഒക്കെ വരാം. ഏതായാലും ആ മരുന്ന് ഞാന്‍ അധികം പേര്‍ക്ക് എഴുതി കൊടുത്തിട്ടില്ല.'
'ഓക്കേ അത് വിട്ടേക്കൂ, താന്‍ അത് നോക്കിയും കണ്ടും ചെയ്താല്‍ മതി. പിന്നെ ഇപ്പോള്‍ ഞാന്‍ വന്നത് വേറൊരു മെഡിസിന്റെ ഇന്‍ഫര്‍മേഷന്‍ തരാനാ. ദാ ഡീറ്റെയില്‌സ് ഇതിലുണ്ട്.' ഷാനു ബ്രീഫ് കേസില്‍ നിന്ന് ഒരു കേട്ട് പേപ്പര്‍ എടുത്തു ഷാജിയുടെ കയ്യില്‍ വെച്ചു.
'ഇതും ഇനി വല്ല ഉടായിപ്പ് മരുന്നാണോടേ? ഇതിനി വല്ല രാജ്യത്തും നിരോധിച്ചതാണോ? താന്‍ എന്നെ അഴിയെണ്ണിച്ചേ അടങ്ങു എന്നാ തോന്നുന്നേ.', ഷാജി പറഞ്ഞു.
'ഞാന്‍ തന്നില്‍ നിന്നൊന്നും മറച്ചു വെക്കുന്നില്ല. ഇത് നിരോധിച്ച മെഡിസിന്‍ തന്നെയാ. ഠീ യല ുെലരശളശര, യു എസില്‍ നിരോധിച്ചതാണ്.'
'ആ ദാ കണ്ടോ.'
'ഹാ ഷാജി, ഞാന്‍ മുഴുവനും പറയട്ടെ. പക്ഷെ ഈ മരുന്ന് ഉപയോഗിച്ചാല്‍ താന്‍ ഭയപ്പെടുന്നത് പോലെയുള്ള സൈഡ് ഇഫക്ടുകള്‍ ഒന്നും ഉണ്ടാവില്ല ഉറപ്പ്, എന്ന് മാത്രമല്ല, ഈ മരുന്നിന് ഇഫെക്റ്റ് എന്ന് പറയുന്നൊരു സാധനമേയില്ല.'
'എന്ന് വെച്ചാല്‍?'
'ഇത് ചുമ, ജലദോഷം മുതലായവയ്ക്ക് വേണ്ടിയുള്ള ഗുളികയാണ്. പക്ഷെ നിര്‍മാണത്തില്‍ വന്ന എന്തോ പിശക് മൂലം, ഈ ടാബ്ലെറ്റ് കഴിച്ചാല്‍ ചുമ, ജലദോഷം ഇവയോട്ടു കൂടാനും പോകുന്നില്ല, കുറയാനും പോകുന്നില്ല. കാരണം ഈ ടാബ്ലെറ്റ് ഒരു സാദാ വിറ്റാമിന്‍ ഗുളികയുടെ പോലും ഇഫെക്റ്റ് ഇല്ല. അത് കൊണ്ട് കഴിഞ്ഞ മാസം തന്നെ ഇതിന്റെ നിര്‍മാണവും വില്‍പനയും യു എസില്‍ നിരോധിച്ചു. മരുന്നിന്റെ ഒരുപാട് സ്‌റ്റോക്ക് ചെലവാകാതെ കമ്പനി ഗോഡൌണുകളില്‍ കെട്ടി കിടപ്പുണ്ട്. അടുത്ത ആറു മാസത്തിനുള്ളില്‍ ഈ സ്‌റ്റോക്ക് എങ്ങനെയും വിറ്റു തീര്‍ത്തെ ഒക്കു. ആറു മാസം കഴിഞ്ഞാല്‍ പിന്നെ എക്‌സ്പയറി ഡേറ്റ് അടുക്കാറായി എന്ന പേരും പറഞ്ഞു പലരും സ്‌റ്റോക്ക് റിജെക്റ്റ് ചെയ്യും.'
'ഇത് വില കൂടിയ മെഡിസിന്‍ ആണോ?'
'സാധാരണ ലോക്കല്‍ കിട്ടുന്ന മരുന്നിനേക്കാള്‍ ഇരുപത് രൂപ കൂടുതല്‍ അത്രേയുള്ളൂ.'
'ഇതിപ്പോള്‍ ഇവിടത്തെ മരുന്ന് കടകളില്‍ ലഭ്യമാണോ?'
'അതോര്‍ത്തു താന്‍ വേവലാതിപ്പെടെണ്ട. താന്‍ പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കിന്റെയും ഹോസ്പിറ്റലിന്റെയും അടുത്തുള്ള എല്ലാം മരുന്ന് കടകളിലും ഈ മരുന്ന് സ്‌റ്റോക്ക് ചെയ്യാനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തു കഴിഞ്ഞു. താന്‍ ആകെ ചെയ്യാനുള്ളത് ഈ മരുന്ന് എല്ലാം രോഗികള്‍ക്കും തന്റെ മനോധര്‍മം പോലെ എത്രയാണെന്ന് വെച്ചാല്‍ അതങ്ങ് പ്രിസ് െ്രെകബ് ചെയ്യുക എന്നതാണ്.'
അല്പം ആലോചിച്ച ശേഷം ഡോക്ടര്‍ ഷാജി അര്‍ഥ മനസ്സോടെ സമ്മതം മൂളി.
'ശരി, ഞാന്‍ നോക്കാം. പിന്നേ ഈ മരുന്നിനെക്കുറിച്ച് ഞാന്‍ ഡീറ്റെയില്‍ ആയിട്ടന്വേഷിക്കും. എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നു തോന്നിയാല്‍ ഞാന്‍ പ്രിസ് െ്രെകബ് ചെയ്യില്ല.'
'‘Ok agreed.'
'പിന്നെ ഇത് കൊണ്ടൊക്കെ എനിക്കെന്താ ഗുണം, അത് താന്‍ പറഞ്ഞില്ലല്ലോ?' ഷാജി ചോദിച്ചു.
‘Yes I’m coming to that. അടുത്ത ആറു മാസത്തിനുള്ളില്‍ മരുന്ന് വില്പനയില്‍ അച്ചീവ് ചെയ്യേണ്ട സെയില്‍സ് ടാര്‍ഗറ്റ് ഞാന്‍ തന്ന ആ ഷീറ്റില്‍ ഉണ്ട്. ഈ ടാര്‍ഗറ്റ് കമ്പനി അച്ചീവ് ചെയ്യുകയും അതിനു വേണ്ടി താങ്കള്‍ ചെയ്യുന്ന സഹായം വളരെ നിര്‍ണായകം ആവുകയാണെങ്കില്‍, സെയില്‍സ് കമ്മീഷന് പുറമേ, വരുന്ന ഏപ്രില്‍ മാസത്തിലെ വെകേഷന്‍ ട്രിപ്പ്, ഐ മീന്‍ സിങ്കപ്പൂര്‍ പാക്കേജ് ട്രിപ്പ് വിത്ത് ഫാമിലി ഈ കമ്പനി സ്‌പോന്‍സര്‍ ചെയ്യുന്നതായിരിക്കും.'
'Are you sure? അത്ര വിശ്വാസം വരാത്ത മട്ടില്‍ ഷാജി ചോദിച്ചു.'
'Damn sure. . പിന്നേ ഒരു കണ്ടീഷന്‍, ടൂര്‍ ഓപ്പറേറ്റര്‍, ഫ്‌ലൈറ്റ്, ഇതെല്ലാം കമ്പനി ആണ് തീരുമാനിക്കുന്നത്. പിന്നെ ഷോപ്പിംഗ് ഒക്കെ സ്വന്തം ചെലവില്‍ ആയിക്കോണം, അത് കമ്പനി നിര്‍വഹിക്കില്ല.'
'‘Ok agreed. . ഞാന്‍ മാക്‌സിമം െ്രെട ചെയ്യാം.'
പെട്ടെന്ന് ഓര്‍ക്കാപ്പുറത് സപ്ലയര്‍ സുനില്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
'ഇനിയെന്തെങ്കിലും വേണോ സര്‍?', സുനില്‍ ചോദിച്ചു.
'ഡ്രിങ്ക്‌സ്, ഈ ഒരു പൈന്റ് കുറച്ചു ബാക്കി ഉണ്ടല്ലോ അത് പോരെ, ഇനി എക്‌സ്ട്രാ വേണോ?, ഷാജി ചോദിച്ചു.
'വേണ്ട ബില്ല് പറഞ്ഞോ', ഷാനു പറഞ്ഞു. 
'ഒരു കാര്യം ചെയ്യ്, ഒരു എക്‌സ്ട്രാ സോഡാ, പിന്നെ സ്‌നാക്ക്‌സ് ഒരു ബീഫ് െ്രെഫ, എന്താ അത് പോരെ?' ഷാജി ചോദിച്ചപ്പോള്‍ ഷാനു സമ്മതഭാവത്തില്‍ തലയാട്ടി.
'ഓക്കേ അത് മതി. ഇതും പിന്നെ ബില്ലും കൂടി എടുത്തോ.'
സുനില്‍ തിരികെ പോയപ്പോള്‍ ഷാജി പറഞ്ഞു, 'ഒരു മിനിറ്റേ, ഞാന്‍ ഇപ്പോള്‍ ടോയിലെറ്റില്‍ പോയേച്ച് വരാം.'


ഷാജി എഴുന്നേറ്റു പോകാന്‍ തുടങ്ങിയപ്പോള്‍ ഇരിപ്പിടത്തില്‍ വെച്ചിട്ടുള്ള റോസ് കളര്‍ കുട ഷാജിയുടെ കാലില്‍ തട്ടി നിലത്തേക്ക് വീണത് ഷാജി ശ്രദ്ധിച്ചില്ല, ഷാനുവും അത് കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ സപ്ലയര്‍ സുനില്‍ അതിലെ കടന്നു പോയി. സുനിലിന്റെ കാല്പാദം തട്ടി കുട ഷാജി ഇരുന്നിരുന്ന കസേരയുടെ തൊട്ടു പുറകിലുള്ള മേശപ്പുറത്തിനരികിലേക്ക് തെറിച്ചു പോയി. ആ മേശയ്ക്ക് ചുറ്റിനും നാല് പേര്‍ ഇരിപ്പുണ്ടായിരുന്നു. സാമാന്യം നല്ല ബഹളത്തിലുള്ള സംസാരം ആ ഭാഗത്ത് നിന്നും കേള്‍ക്കാമായിരുന്നു.

സുനില്‍ നിലത്ത് കിടക്കുന്ന കുട എടുത്ത് അവരുടെ അടുക്കലേക്ക് നീങ്ങി. കുടയുടെ തൊട്ടടുത്തുള്ള കസേരയില്‍ ഇരുന്നത് രോഹിത് ആയിരുന്നു. നാലു പെഗ് അടിച്ചു സാമാന്യം നല്ല ഫിറ്റ് ആയ അവസ്ഥയില്‍ ആയിരുന്നു മൂപ്പര്.

'ഇത് സാറിന്റെ കുടയാണോ?' സുനില്‍ രോഹിതിനോട് ചോദിച്ചു.
'ഏ, എന്താ' പെട്ടെന്നെന്തോ കേട്ട് ഞെട്ടി രോഹിത് സുനിലിനെ കണ്ടു അന്ധാളിച്ചിരുന്നു.
'ദേ സാറിന്റെ കുട ഇതു നിലത്തു വീണു കിടപ്പുണ്ടായിരുന്നു.' സുനില്‍ കുട രോഹിതിന്റെ നേര്‍ക്ക് നീട്ടി.

കാര്യമായിട്ടൊന്നും മനസ്സിലായില്ലേലും രോഹിത് കുട ഏറ്റു വാങ്ങി ഇരിപ്പിടത്തില്‍ ഒതുക്കി വെച്ചു.
'ശരി താങ്ക്‌സ്. ആ പിന്നെ, ഈ ടേബിളില്‍ ഒരു ഡബിള്‍ ലാര്‍ജ്, ഒരു സോഡാ, പിന്നെ ഒരു എഗ്ഗ് ചില്ലി ഓര്‍ഡര്‍ പറഞ്ഞിരുന്നു.'
'ഉവ്വ് സര്‍, ഇപ്പോള്‍ കൊണ്ട് വരാം, സുനില്‍ പറഞ്ഞു.
'പെട്ടെന്നായിക്കൊട്ടെ', രോഹിത് പറഞ്ഞു.

രോഹിതിന്റെ തൊട്ടടുത്തിരുന്ന പ്രസാദ്ചന്ദ്രനും മറ്റു രണ്ടു കൂട്ടുകാരും അപ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതെ രാഷ്ട്രിയ ചര്‍ച്ചയില്‍ എര്‍പെട്ടു കൊണ്ടിരിക്കുകയായിരുന്നു. സ്വബോധം ഏറെ കുറെ നഷ്ടപ്പെട്ടു തുടങ്ങിയത് കാരണം, രോഹിതിനു അവരുടെ സംഭാഷണങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുവാനൊ, അതില്‍ ക്രിയാത്മകമായി പങ്കു ചെരുവാനൊ സാധിച്ചില്ല.

ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ മേശയ്ക്കു ചുറ്റിനും ഇരുന്ന രോഹിതും, പ്രസദ്ചന്ദ്രനും ഉള്‍പെടുന്ന നാല്‍വര്‍ സംഘം ബില്‍ സെറ്റില്‍ ചെയ്ത് ഒഴിഞ്ഞു പോയി. പക്ഷെ അപ്പഴും പ്രസാദ്ചന്ദ്രന്‍ മറന്നു വെച്ച കറുത്ത ബാഗും അതിനു തൊട്ടു സമീപത്തിരുന്ന റോസ് കളര്‍ കുടയും ഒരു ബാക്കി പത്രമായി ആ ഇരിപ്പിടത്തില്‍ ഉണ്ടായിരുന്നു.

മദ്യപാനികള്‍ എല്ലാവരും ഒഴിഞ്ഞു പോയി, ബാര്‍ അടയ്ക്കാനുള്ള സമയം അടുത്തപ്പോളാണ് സുനില്‍ ആ ഇരിപ്പിടത്തില്‍ വെച്ചിരിക്കുന്ന ബാഗും കുടയും ശ്രദ്ധിച്ചത്. ബാഗ് വെറുതെ ഒന്ന് തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു പുത്തന്‍ സോണി ഡിജിറ്റല്‍ ക്യാമറ കണ്ടു. കാഴ്ചയില്‍ ആ ക്യാമറ ഏകദേശം ഒരു പതിനായിരം രൂപ മതിപ്പ് വില വരും.

'കഷ്ടം, ഈ ജാതി വില പിടിപ്പുള്ള സാധനങ്ങള്‍ കയ്യില്‍ കൊണ്ട് നടക്കും, പിന്നെ കുടിച്ചു ബോധമില്ലാതെ എവിടേലും മറന്നു വെച്ചോളും, വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍.' ഇപ്രകാരം പിറുപിറുത്തു കൊണ്ട് സുനില്‍ ആ റോസ് കളര്‍ കുട ആ കറുത്ത ബാഗിനകത്തു നിക്ഷേപിച്ചു. എന്നിട്ട് സ്‌റ്റോര്‍ റൂമിലേക്ക് പോയി ആ ബാഗ് മറ്റു സാധനങ്ങളുടെ കൂട്ടത്തില്‍ വെച്ചു.



(തുടരും..)


ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം -5)- റെജീഷ് രാജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക