Image

നിയമസഭയിലെ കയ്യാങ്കളി: ടി.വി. രാജേഷ്‌ പൊട്ടിക്കരഞ്ഞു

Published on 14 October, 2011
നിയമസഭയിലെ കയ്യാങ്കളി: ടി.വി. രാജേഷ്‌ പൊട്ടിക്കരഞ്ഞു
തിരുവനന്തപുരം: നിയമസഭയില്‍ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജും മന്ത്രി കെ.സി.ജോസഫും അഭിപ്രായപ്പെട്ടതില്‍ ടി.വി. രാജേഷ്‌ എംഎല്‍എ പൊട്ടിക്കരഞ്ഞു. ഇന്ന്‌ വൈകുന്നേരം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവേയാണ്‌ രാജേഷ്‌ വിങ്ങിപ്പൊട്ടിയത്‌.

എനിക്കൊരു അച്‌ഛനും അമ്മയും ഭാര്യയും ഉണ്ടെന്ന്‌ ആരോപണമുന്നയിച്ചവര്‍ ഓര്‍ക്കണമായിരുന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച പി.സി.ജോര്‍ജും കെ.സി.ജോസഫും മാപ്പുപറയണമെന്നും ടി.വി.രാജേഷ്‌ ആവശ്യപ്പെട്ടു. കുറച്ചു നാളായി പൊതുപ്രവര്‍ത്തനം ആരംഭിച്ചിട്ട്‌. നമ്മളെപ്പറ്റി പറഞ്ഞാലും കുടുംബത്തെപ്പറ്റി പറയരുത്‌. - പൊട്ടിക്കരഞ്ഞു കൊണ്ട്‌ ടി.വി.രാജേഷ്‌ പറഞ്ഞു.
നിയമസഭയിലെ കയ്യാങ്കളി: ടി.വി. രാജേഷ്‌ പൊട്ടിക്കരഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക