Image

വിയന്നയില്‍ കോട്ടയം അതിരൂപതയുടെ ശതാബ്‌ദി സമാപനം ആഘോഷിച്ചു

ജോജോ പാറയ്‌ക്കല്‍ Published on 14 October, 2011
വിയന്നയില്‍ കോട്ടയം അതിരൂപതയുടെ ശതാബ്‌ദി സമാപനം ആഘോഷിച്ചു
വിയന്ന: ഓസ്‌ട്രിയന്‍ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപത ശതാബ്‌ദി സമാപനം വിയന്നയില്‍ ആഘോഷിച്ചു. ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ മിയാവ്‌ രൂപതാധ്യ ക്ഷന്‍ മാര്‍ ജോര്‍ജ്‌ പള്ളിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഹംഗറിയിലെ വത്തിക്കാന്‍ എംബസി കൗണ്‍സിലര്‍ മോണ്‍. ബിജു വയലുങ്കല്‍, ഫാ തോമസ്‌ കൊച്ചുചിറ, ഫാ ജോയി പ്ലാത്തോട്ടത്തില്‍ ഫാ ജോമോന്‍ ചേറോലിക്കല്‍ എന്നിവര്‍ സഹകാര്‍മികരായി പങ്കെടുത്തു.?
ദിവ്യബലിക്ക്‌ മുന്നോടിയായി മുത്തുക്കുടകളുമായി പുരുഷന്മാരും, ശതാബ്‌ദി സൂചകമായി കത്തിച്ച 100 തിരികളുമായി സ്‌ത്രീകളും കമ്പിത്തിരികളുമായി യുവജന ങ്ങളും താലപ്പൊലികളുമായി കിഡ്‌സ്‌ ക്ലബ്‌ അംഗങ്ങളും ദേവാലയാങ്കണത്തില്‍ അണിനിരന്നു. സിറിയക്‌ ചെറുകാടിന്റെ നേതൃത്വത്തില്‍ ഗായകസംഘം പങ്കെടുത്തു.

പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി ചാപ്ലയിന്‍ ഫാ ഡോ തോമസ്‌ താണ്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ഏബ്രഹാം കുരുട്ടുപറമ്പിലും, ജിസ്‌മോന്‍ മാളിയേക്കലും ചേര്‍ന്ന്‌ തയാറാക്കിയ യൂറോപ്യന്‍ ക്‌നാനായ സമൂഹത്തിന്റെ ഇ-ബുള്ളറ്റിന്‍ പ്രകാശനം മാര്‍ ജോര്‍ജ്‌ പള്ളിപറമ്പില്‍, മോണ്‍. ബിജു വയലുങ്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിച്ചു. പുരാതനപാട്ടുകള്‍, നടവിളികള്‍, മാര്‍ഗംകളി മുതലായ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ജോസഫ്‌ ഒലിമലയില്‍ ആശംസയര്‍പ്പിച്ചു. ഓസ്‌ട്രിയന്‍ ക്‌നാനായ കമ്യൂണിറ്റി പ്രസിഡന്റ്‌ ജോസ്‌ പാലച്ചേരില്‍ സ്വാഗതവും, സെക്രട്ടറി ജിസ്‌മോന്‍ മാളിയേക്കല്‍ നന്ദിയും പറഞ്ഞു.

സിറിള്‍ ഓണിശേരില്‍, മനോജ്‌ ചെട്ടിക്കരോട്ട്‌, തോമസ്‌ പടിഞ്ഞാറേക്കാലായില്‍, സണ്ണി കിഴക്കേടശേരില്‍, ഏബ്രഹാം കുരുട്ടുപറമ്പില്‍, ടോമി പീടികപറമ്പില്‍, ജയിസണ്‍ വെള്ളാംകുളം, അലക്‌സ്‌ വിലങ്ങാട്ടുശേരില്‍, പയസ്‌ കടുത്തനാംകുഴി, ജോമോന്‍ പണിക്കപറമ്പില്‍, എബി കുരുട്ടുപറമ്പില്‍, സാന്‍ലി കിഴക്കേടശേരില്‍, ജോയിസ്‌ കടുത്തനാംകുഴി, റ്റില്‍സി പടിഞ്ഞാറേകാലായില്‍, ആന്റണി മാധവപള്ളില്‍, ബിനോയി കുന്നുംപുറത്ത്‌ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
വിയന്നയില്‍ കോട്ടയം അതിരൂപതയുടെ ശതാബ്‌ദി സമാപനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക