Image

വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം: ഇന്ന്‌ ആഗോളവ്യാപക റാലികള്‍

Published on 15 October, 2011
വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം: ഇന്ന്‌ ആഗോളവ്യാപക റാലികള്‍
ന്യൂയോര്‍ക്ക്‌: കുത്തക കമ്പനികള്‍ക്ക്‌ അനര്‍ഹമായി സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതിനും എതിരെ യുഎസിലെ 1400 നഗരങ്ങളില്‍ പടര്‍ന്നുപിടിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന്‌ ആഗോളവ്യാപക റാലികള്‍ നടത്താന്‍ ആഹ്വാനം. 71 രാജ്യങ്ങളില്‍ ഇന്ന്‌ റാലി നടത്തി പ്രക്ഷോഭം കരുത്താര്‍ജിക്കുകയാണ്‌.

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലുള്ള സുക്കോട്ടി പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന `വോള്‍ സ്‌ട്രീറ്റ്‌ കയ്യടക്കല്‍ പ്രസ്‌ഥാനക്കാരെ ഒഴിപ്പിക്കുമെന്ന ആശങ്ക ഒഴിവായി. പാര്‍ക്ക്‌ വൃത്തിയാക്കാനായി പൊലീസ്‌ സഹായത്തോടെ പ്രക്ഷോഭകരെ ഒഴിവാക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നലെ നഗരസഭാ അധികൃതര്‍ അതു തല്‍ക്കാലം വേണ്ടെന്നുവച്ചു. ആയിരത്തോളം പേരാണ്‌ രാവിലെ പാര്‍ക്കിലുണ്ടായിരുന്നത്‌. പ്രകടനമായി നീങ്ങിയ ഇവരില്‍ ചിലരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.യുഎസിലെ 25 സംസ്‌ഥാനങ്ങളിലായുള്ള 140 കോളജുകളിലും ഐക്യദാര്‍ഢ്യ റാലികള്‍ നടന്നു. ഓക്കുപ്പൈ ടുഗതര്‍, യുണൈറ്റഡ്‌ ഫോര്‍ ഗ്ലോബല്‍ ചേഞ്ച്‌ എന്നീ സംഘടനകളാണ്‌ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക