Image

വിവരാവകാശം ഭരണനിര്‍വ്വഹണത്തിന്‌ തടസ്സമാകരുത്‌: മന്‍മോഹന്‍സിംഗ്‌

Published on 15 October, 2011
വിവരാവകാശം ഭരണനിര്‍വ്വഹണത്തിന്‌ തടസ്സമാകരുത്‌: മന്‍മോഹന്‍സിംഗ്‌
ന്യൂഡല്‍ഹി: വിവരാവകാശം വിവരാവകാശം ഭരണനിര്‍വഹണത്തിനു തടസ്സമാവരുതെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. ഉടന്‍ നിയമത്തില്‍ മായം ചേര്‍ക്കാന്‍ ഉദ്ദേശ്യമില്ല. ഭേദഗതിക്കു ശ്രമിക്കുന്നതിനു പകരം ദേശീയ പൊതുചര്‍ച്ചയിലൂടെ അഭിപ്രായരൂപീകരണത്തിനായിരിക്കും ശ്രമിക്കുകയെന്നും ഇന്നലെ വിവരാവകാശ കമ്മിഷണര്‍മാരുടെ യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

വിവരാവകാശ നിയമ ദുരുപയോഗം നടക്കുന്നതിനാല്‍ നിയമത്തില്‍ മാറ്റംവരുത്തണമെന്ന്‌ നേരത്തെ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും കമ്പനികാര്യമന്ത്രി എം. വീരപ്പ മൊയ്‌ലിയും ആവശ്യപ്പെട്ടിരുന്നു.

വിവരാവകാശ നിയമത്തെ വിമര്‍ശനാത്മകമായി കാണണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു. ആശങ്കകളെ ഗൗരവത്തോടെ കണ്ടു നടപടിയെടുക്കണം. സുതാര്യത നിലനിര്‍ത്തണം, ഒപ്പം സര്‍ക്കാരിന്റെ സമയവും വിഭവങ്ങളും പരിമിതമാണെന്നു മനസ്സിലാക്കുകയും വേണം. നിയമം സത്യസന്ധരായ ഉദ്യോഗസ്‌ഥരെ നിരുത്സാഹപ്പെടുത്തുന്നതാവരുത്‌.

നിയമത്തിന്റെ സത്ത ചോര്‍ത്തുകയല്ല, കരുത്തു വര്‍ധിപ്പിക്കുകയാണ്‌ ആത്യന്തിക ലക്ഷ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമം കൊണ്ടുവരുന്നതും ഭരണരംഗത്തെ സുതാര്യത ഉറപ്പുവരുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക