Image

കേരളം എന്തിന്റെ മാത്രുക? ലൈംഗിക അസമത്വത്തിന്റെയോ സാമൂഹിക അനീതിയുടെയോ?

അനില്‍ പെണ്ണുക്കര Published on 23 September, 2013
കേരളം എന്തിന്റെ മാത്രുക? ലൈംഗിക അസമത്വത്തിന്റെയോ സാമൂഹിക അനീതിയുടെയോ?
സീന്‍ ഒന്ന്‌

ആറാക്ലാസ്‌ വിദ്യാര്‌ത്ഥിനിയായ 12 വയസ്സുകാരി പ്രസവിച്ചു. ബാംഗ്ലൂര്‌ റൂറല്‌ ജില്ലയിലെ നെലമംഗലയിലാണ്‌ സംഭവം. അമ്മാവന്റെ പീഡനത്തെ തുടര്‌ന്നാണ്‌ പെണ്‌കുട്ടി ഗര്‌ഭിണിയായത്‌. വയറുവേദനയെ തുടര്‌ന്ന്‌ ഡോബസ്‌പേട്ട്‌ ആശുപത്രിയിലെത്തിച്ച പെണ്‌കുട്ടി ആണ്‌കുട്ടിക്ക്‌ ജന്മം നല്‌കുകയായിരുന്നു. സംഭവം വിവാദമായതോടെ കുട്ടിയുടെ അമ്മാവനും അച്ഛനും ഒളിവില്‌പോയി. പൊലീസ്‌ കേസെടുത്ത്‌ ഇവര്‌ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

സീന്‍ രണ്ടു

മയക്കുമരുന്ന്‌ നല്‌കി നഗ്‌നചിത്രങ്ങളെടുത്തശേഷം ഭര്‌ത്താവും സുഹൃത്തുക്കളും പീഡിപ്പിച്ചതായി യുവതിയുടെ പരാതിയെന്ന്‌ റിപ്പോര്‌ട്ട്‌. മലപ്പുറം തിരുനാവായില്‌ നടന്ന സംഭവത്തില്‌ ഭര്‌ത്താവിന്‌ സാമ്പത്തിക നേട്ടം ലഭിച്ചതായും പെണ്‌കുട്ടി പരാതിയില്‌ പറയുന്നു.ഭര്‌ത്താവായ പട്ടണക്കാവ്‌ കൈനക്കരി സ്വദേശി യുവാവിനും കൂട്ടുപ്രതികള്‌ക്കുമെതിരെ കല്‌പ്പകഞ്ചേരി പൊലീസ്‌ സ്‌റ്റേഷനില്‌ പെണ്‌കുട്ടി പരാതി നല്‌കി. ഭര്‌ത്താവുള്‌പ്പെടെ നാല്‌ പേരാണ്‌ തന്നെ പീഡിപ്പിച്ചതെന്നും യുവതി പരാതിയില്‌ പറയുന്നു.എസ്‌ഡിപിഐയുടെ പ്രാദേശിക നേതാവും തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിലുണ്ട്‌. തീര്‌ത്തും ദരിദ്രകുടുംബത്തില്‌ പെട്ട യുവതിയുടെ അഛന്‌ ഹൃദ്രോഗിയും അമ്മ മാനസിക രോഗിയുമാണ്‌.

സീന്‍ മുന്ന്‌

പതിനാറുകാരിയെ അഞ്ച്‌ പേര്‌ ചേര്‌ന്ന്‌ ക്രൂരമായി കൂട്ടമാനഭംഗത്തിന്‌ ഇരയാക്കി. ഗുജറാത്തിലെ സൂററ്റ്‌ ജില്ലയിലെ സച്ചിന്‌ പ്രദേശത്താണ്‌ കൂട്ടമാനഭംഗം നടന്നത്‌.

സൂററ്റ്‌ ജില്ലയിലെ സച്ചിന്‌ പ്രദേശത്താണ്‌ പെണ്‌കുട്ടിയുടെ വീട്‌. അവധി ദിവസം അയല്വാസിയായ കൂട്ടുകാരനോടൊപ്പം പ്രദേശത്തെ പാര്‌ക്കില്‌ എത്തിയതായിരുന്നു പെണ്‌കുട്ടി. ഈ സമയം സമീപത്ത്‌ എത്തിയ പ്രതികള്‌ ഇവരെ കാണുകയായിരുന്നു. തുടര്‌ന്ന്‌ അക്രമികള്‌ ഇവരോട്‌ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.

ഇരുവരെയും ആളൊഴിഞ്ഞ പ്രദേശത്തേക്ക്‌ കൊണ്ട്‌ പോയി കൂട്ടുകാരന്റെ മുന്നിലിട്ട്‌ ആക്രമികള്‌ പെണ്‌കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. അഞ്ച്‌ പേര്‌ ചേര്‌ന്ന്‌ പെണ്‌കുട്ടിയെ ഒരു മണിക്കൂറോളം ബലാത്സംഗം ചെയ്യുകയായിരുന്നു.

തുടര്‌ന്ന്‌ പീഡന വിവരം പുറത്ത്‌ പറഞ്ഞാല്‌ ഇരുവരെയും കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഭീഷണിയെ തുടര്‌ന്ന്‌ ഒരു ദിവസം പീഡനവിവരം വെളിപ്പെടുത്താത്ത പെണ്‌കുട്ടി പിന്നീട്‌ വീട്ടുകാരോട്‌ വിവരം പറയുകയായിരുന്നു.

ശേഷം വൈദ്യപരിശോധനയില്‌ പെണ്‌കുട്ടി പീഡനത്തിന്‌ വിധേയയായി എന്ന്‌ മനസിലാക്കുകയായിരുന്നു. പെണ്‌കുട്ടിയുടെ പരാതിയില്‌ അഞ്ച്‌ പേരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

സീന്‍ നാല്‌

വിവാഹ വാഗ്‌ദാനം നല്‌കി മുറപ്പെണ്ണിനെ പീഡിപ്പിച്ച കേസില്‌ മുറച്ചെറുക്കനും അയാളുടെ സുഹൃത്തും പൊലീസ്‌ പിടിയിലായി. വീട്ടില്‌ ആളില്ലാ നേരത്താണ്‌ പെണ്‌കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‌ഭിണിയാക്കിയത്‌.
2012 മാര്‌ച്ചിലാണു സംഭവം നടന്നത്‌. പെണ്‌കുട്ടി ഗര്‌ഭിണിയായതിനെ തുടര്‌ന്ന്‌ ചോദ്യം ചെയ്യവേയാണു പീഡനം സംബന്ധിച്ച വിവരം പുറത്തുവന്നത്‌. മുറച്ചെറുക്കന്‌ പെണ്‌കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞ്‌ സുഹൃത്തായ വിജയും പെണ്‌കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

പ്രതികളെ രണ്ടു പേരെയും വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ ശേഷം കോടതിയില്‌ ഹാജരാക്കി. ഇത്‌ സംബന്ധിച്ച്‌ കൂടുതല്‌ അന്വേഷണം നടക്കുന്നു.

സീന്‍ അഞ്ച്‌

കോട്ടയത്തിനടുത്ത്‌ പൂവന്തുരുത്തില്‌ പിഞ്ചുകുഞ്ഞ്‌ പീഡനത്തിനിരയായി. അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ കുട്ടിയാണ്‌ പീഡിപ്പിക്കപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അന്യസംസ്ഥാന തൊഴിലാളിയായ ഗണേഷ്‌ സാഹുവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‌ന്ന്‌ രണ്ടരവയസ്സുള്ള കുട്ടിയെ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ്‌ കുട്ടി പീഡനത്തിനിരയായതായി സംശയം പ്രകടിപ്പിച്ചത്‌.

വിശദമായ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്നാണ്‌ കുട്ടിയുടെ മാതാപിതാക്കള്‌ പൊലീസില്‌ പരാതി നല്‌കിയത്‌. ഇവരുടെ വീട്ടിലെത്തുന്ന ഗണേഷ്‌ സാഹു. കുട്ടിയോടൊപ്പം ഇയാള്‌ ഏറെനേരം ചിലവഴിക്കാറുമുണ്ടായിരുന്നു.

പത്തു മിനിട്ട്‌ കൊണ്ട്‌ തപ്പിയെടുത്ത ചില വാണിഭ വാര്‍ത്തകള്‍ ആണ്‌ മുകളില്‍ കൊടുത്തത്‌ ..നമ്മുടെ നാടിന്റെ ഗതി എങ്ങോട്ടാണ്‌ ?നൊന്തുപ്രസവിച്ച മകളെപ്പോലും പ്രായപൂര്‍ത്തിയാകുംമുമ്പ്‌ പെണ്‍വാണിഭക്കാരുടെ കൈയില്‍ എറിഞ്ഞുകൊടുക്കുന്ന അമ്മമാരുടെ നാടാണിത്‌. മൃഗങ്ങള്‍പോലും ചെയ്യാനറയ്‌ക്കുന്ന ദുഷ്‌ടത, സ്വന്തം മകളോടു കാണിക്കുന്ന കാമവെറിയന്മാരായ അച്ഛന്‍മാര്‍ വാഴുന്ന നാടാണിത്‌. ഇത്തരം ഹൃദയഭേദകമായ കഥകള്‍ സമൂഹത്തിന്‌ ഇന്ന്‌ പരിചിതമാണ്‌. ആ പശ്ചാത്തലത്തിലാണ്‌ നാം ജീവിക്കുന്നത്‌ .....കേരളം മാതൃകസംസ്ഥാനമെന്ന കപടഭാവം വലിച്ചെറിഞ്ഞ്‌ ലൈംഗികാസമത്വത്തിന്റെയും സാമൂഹികനീതിയുടെയും പ്രശ്‌നങ്ങളെ ഗൗരവപൂര്‍വ്വം അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു. പൊതുവേദികളിലോ വീടുകളിലോ സ്ഥാപനങ്ങളിലോ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞു എന്ന്‌ സംസ്ഥാനത്തിന്‌ അവകാശപ്പെടാനാകുമോ?

മുകളില്‍ നാം കാണാതെ കണ്ട നമ്മുടെ ജനാധിപത്യത്തിന്റെ വിനാശകരമായ അവസ്ഥയെയും സ്‌ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന ദയനീയ സ്ഥിതിയെയുമാണ്‌ വെളിപ്പെടുത്തുന്നത്‌. നാലു ദശകത്തിലധികമായി വനിതാ പ്രസ്ഥാനങ്ങള്‍ നടത്തിവന്ന അതിശക്തമായ പോരാട്ടങ്ങളുടെ ഫലമായി സ്‌ത്രീകള്‍ക്കുനേരെയുള്ള ഗാര്‍ഹികാതിക്രമങ്ങള്‍, ബലാല്‍സംഗം, സ്‌ത്രീധനം, ലിംഗനിര്‍ണ്ണയം തുടങ്ങിയവയ്‌ക്കെതിരായി ചരിത്രപ്രധാനമായ നിയമനിര്‍മ്മാണങ്ങള്‍ സാധ്യമായെങ്കിലും സമൂഹത്തില്‍ പ്രതിലോമ പ്രവണതകള്‍ മാറ്റമില്ലാതെ തുടരുകയാണ്‌. നിത്യേന ഇത്തരം നിഷ്‌ഠൂരസംഭവങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ നിയമനിര്‍മ്മാണത്തിന്റെ നേട്ടങ്ങള്‍ കേവലം നിസ്സാരങ്ങളും പരിമിതങ്ങളുമായിത്തീരുകയാണ്‌.

വികസനകാര്യങ്ങളില്‍ മാതൃകയായി ഉദ്‌ഘോഷിക്കപ്പെടുന്ന യു .എന അവാര്‌ടൊക്കെ വാങ്ങിയ കേരളവും ബാലികമാര്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏറെ പിന്നിലല്ല. ഏറ്റവും സുരക്ഷിതമായ സ്ഥാപനമെന്നു കരുതപ്പെടുന്ന സ്‌കൂളില്‍ പെണ്‍കുട്ടികള്‍ നിരന്തരമായി അപമാനിക്കപ്പെടുന്ന സംഭവം വെളിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയും സാമൂഹിക ക്ഷേമവകുപ്പ്‌ മന്ത്രിയും പ്രഖ്യാപിച്ചത്‌ കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നാണ്‌. പക്ഷേ നിയമത്തിന്റെ പഴുതുകളിലൂടെ കുറ്റവാളികളെ സംരക്ഷിക്കാന്‍ മടിക്കാത്ത ഒരു അധികാരഘടനയില്‍ നിന്ന്‌ ഒരു സമൂഹത്തിന്‌ എന്തു നടപടിയാണ്‌ പ്രതീക്ഷിക്കാനാവുക. കേരളം ലൈംഗികാസമത്വത്തിന്റെയും സാമൂഹികനീതിയുടെയും പ്രശ്‌നങ്ങളെ ഗൗരവപൂര്‍വ്വം അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു. പൊതുവേദികളിലോ വീടുകളിലോ സ്ഥാപനങ്ങളിലോ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞു എന്ന്‌ സംസ്ഥാനത്തിന്‌ അവകാശപ്പെടാനാകുമോ? മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്‌ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌ കേരളത്തില്‍ അധികമായതുകൊണ്ടാണ്‌ അവയെപ്പറ്റി അറിയാനിടയാകുതെന്നും മറ്റെല്ലാം സൂചകങ്ങളും അനുസരിച്ച്‌ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളത്തെ ബീഹാറിനോടോ ഉത്തര്‍പ്രദേശിനോടോ തുലനം ചെയ്യാനാവില്ലെന്നുമാണ്‌ പലപ്പോഴും ഒഴികഴിവു പറയാറുള്ളത്‌. മാതൃകാസംസ്ഥാനമെന്നു മേനിനടിക്കാനായി ശിശുമരണം, ആയൂര്‍ദൈര്‍ഘ്യം തുടങ്ങിയവയില്‍ സൂചകങ്ങള്‍ക്കു വേണ്ടി നാം മറ്റു രാജ്യങ്ങളിലേക്കാണ്‌ നോക്കുന്നതെങ്കില്‍ സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ വിഷയത്തിലാകുമ്പോള്‍ ബീഹാറിലേക്കും യു പി യിലേക്കുമാണ്‌എത്തി നോക്കുക . അത്തരം താരതമ്യങ്ങള്‍ സാധ്യമാകുന്നതെങ്ങനെ?സൂര്യനെല്ലി സംഭവം തൊട്ടിങ്ങോട്ട്‌ ബാലികമാര്‍ക്കു നേരെയുള്ള ലൈംഗികപീഡനങ്ങളാണ്‌ കേരളത്തില്‍ നിന്ന്‌ തുടര്‍ച്ചയായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ നിയമപരമായ പരിരക്ഷയോ സഹായമോ പീഡിതര്‍ക്ക്‌ ലഭ്യമാകുന്നില്ല. സൂര്യനെല്ലി, വിതുര, ഐസ്‌ക്രീം പാര്‍ലര്‍, പന്തളം, തോപ്പുംപടി തുടങ്ങിയ ലൈംഗിക പീഡനപരമ്പരകള്‍ കേരളസമൂഹത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെയും സാമൂഹ്യസംവിധാനത്തിന്റെയും പൂര്‍ണമായ ക്ഷതിയെ നിര്‍ദയമാം വിധം കാട്ടിത്തരുന്നുണ്ട്‌.

ഇത്തരം സംഭവങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളൊക്കെയും ഇരകളായ പെണ്‍കുട്ടികളുടെ ശരീരത്തിന്റെയും പെരുമാറ്റത്തിന്റെയും പ്രകോപനപരതയിലും വേഴ്‌ച പെണ്‍കുട്ടി ആസ്വദിച്ചിരുന്നു, അവള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല തുടങ്ങിയ ഹീനമായ വാദങ്ങളിലുമാണ്‌ പലപ്പോഴും ചാനല്‍ചള്‍ച്ചകല്‍ പര്യവസാനിച്ചിട്ടുള്ളത്‌.തൃശൂര്‍, മലപ്പുറം, വയനാട്‌, തിരുവനന്തപുരം, എറണാകുളം എന്നീ അഞ്ചു ജില്ലകളില്‍ നിന്നുള്ള 700 ലൈംഗിക പീഡനക്കേസുകളുടെ പഠനങ്ങള്‍ നടത്തിയപ്പോള്‍ ഒന്നില്‍ പോലും പരിഹാരമോ പരിരക്ഷയോ ഉണ്ടായിട്ടില്ല. പീഡിപ്പിക്കപ്പെട്ടവര്‍ 2 മുതല്‍ 18 വരെ പ്രായപരിധിയിലുള്ളവരാണെങ്കിലും ചാര്‍ജ്‌ ഷീറ്റ്‌ തയ്യാറാക്കുന്നതിനപ്പുറം ഒരു കേസും മുന്നോട്ടു പോയിട്ടില്ല.

കുറ്റാരോപിതര്‍ക്കുവേണ്ടി എന്തെല്ലാം ഒഴികഴിവുകളാണ്‌ ഉന്നയിക്കപ്പെട്ടിട്ടുള്ളത്‌. ഒന്നുകില്‍ അവര്‍ മദ്യത്തിനോ മയക്കുമരുന്നിനോ അടിമകളായിരുന്നു. അല്ലെങ്കില്‍ മനോരോഗികളായിരുന്നു എന്നിങ്ങനെ. ദൂഷകന്മാരെ പെണ്‍കുട്ടി വശീകരിച്ചതാണെന്നതിലേക്കുവരെ ചര്‍ച്ചകള്‍ കടന്നുചെന്നു. ദളിതര്‍, മുസ്ലീങ്ങള്‍, ആദിവാസികള്‍ തുടങ്ങി ചില പ്രത്യേക സമുദായങ്ങളിലെ ദരിദ്രവിഭാഗങ്ങളില്‍പ്പെട്ടവരാണ്‌ പീഡനം നടത്തിയെന്നതെന്നും കരുതപ്പെടുന്നു. ഓരോ കേസിനുചുറ്റും ചമയ്‌ക്കപ്പെട്ട മിഥ്യകളാണിവ. എന്നാല്‍ സ്ഥിതി വിവരക്കണക്കുകള്‍ നിസ്സംശയമായി വെളിപ്പെടുത്തിയത്‌ ദൂഷകന്മാര്‍ അധികവും സ്ഥിരബുദ്ധിയുള്ളവരും സാധാരണജീവിതം നയിക്കുന്നവരും യാതൊരു മനോരോഗവുമില്ലാത്തവരുമാണെന്നാണ്‌. വ്യക്തമായി കാണാന്‍ കഴിഞ്ഞ മറ്റൊരു കാര്യം കുറ്റാരോപിതരായ വ്യക്തികള്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക്‌ നന്നായറിയാവുന്നവരും അവളുമായി അടുത്ത ബന്ധമുള്ളവരുമാണെന്നും അവളെ ദുഷിപ്പിക്കുന്നതിന്‌ അധികാരബന്ധം ഉപയോഗിക്കപ്പെട്ടു എന്നും അതിനനുകൂലമായ സാഹചര്യം ബോധപൂര്‍വ്വം സൃഷ്‌ടിക്കുകയായിരുന്നു എന്നുമാണ്‌. എത്ര അടുത്ത ബന്ധം പീഡിപ്പിച്ച ആളുമായി പെണ്‍കുട്ടികള്‍ക്കുണ്ടോ അത്ര കണ്ട്‌ പ്രയാസകരമായിരിക്കും അക്കാര്യം തുറന്നുപറയുക എന്നത്‌. മിക്കപ്പോഴും കുട്ടികള്‍ക്ക്‌ അവരനുഭവിച്ചത്‌ വിവരിക്കാന്‍ കൃത്യമായ ഭാഷ പോലും വശമുണ്ടാവില്ല.
പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട പോലീസുദ്യോഗസ്ഥനായാലും മജിസ്‌ട്രേട്ടോ ജഡ്‌ജിയോ ആയാലും അവരെല്ലാം ഒരേതരം സ്റ്റീരിയോ ടൈപ്പ്‌ ധാരണകള്‍ പുലര്‍ത്തുന്നവരുമാണ്‌. മുതിര്‍ന്ന സ്‌ത്രീകളുടേതെന്ന പോലെ സമ്മതപ്രകാരമുള്ള വേഴ്‌ചയിലാണ്‌ കുട്ടി ഏര്‍പ്പെട്ടിട്ടുണ്ടായിരിക്കുക എന്ന്‌ അവരെല്ലാം കരുതുന്നു. അവര്‍ മിക്കപ്പോഴും കുറ്റാരോപിതരെ രക്ഷിക്കാനും അവരുടെ കുടുംബത്തോടു സഹാനുഭൂതി കാണിക്കാനും ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ തടയാനുതകുംവിധം കുറ്റവാളികള്‍ക്ക്‌ ശിക്ഷ നല്‍കാനുള്ള ഒരു പരിശ്രമവും ഉണ്ടാകുന്നില്ല. പരാതി ഉന്നയിക്കാനോ കേസു രജിസ്റ്റര്‍ ചെയ്യാനോ ഒരാളും മുന്നോട്ടുവരാന്‍ തയ്യാറാവാത്തവിധം പെണ്‍കുട്ടി വ്രണിതയുമാകുന്നു.

സ്‌ത്രീകളും പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയമനടപടികള്‍ വളരെ പരിമിതങ്ങളാണ്‌. ശല്യപ്പെടുത്തല്‍ പീഡിപ്പിക്കല്‍ മുതലായവയ്‌ക്കെതിരെ ഐ പി സി 354, ബലാല്‍സംഗത്തിനെതിരെ ഐ പി സി 376, പ്രകൃതിവിരുദ്ധകുറ്റകൃത്യങ്ങള്‍ക്കെതിരെ ഐ പി സി 377 എന്നിങ്ങനെ ചുരുക്കം വകുപ്പുകള്‍ മാത്രമേയുള്ളൂ. ഇരകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടാനും രഹസ്യവിചാരണനടപടികള്‍ക്കുമുള്ള നിയമഭേദഗതികള്‍ നിലവിലുണ്ടെങ്കിലും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ കഠോരമായ കോടതി നടപടിക്രമങ്ങള്‍ക്കുവിധേയരാക്കപ്പെടുകയാണ്‌.

കുറ്റവാളികളെ സംരക്ഷിക്കുന്നതിനുപകരം സംസ്ഥാന ഗവണ്‍മെന്റ്‌ അവര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളണം.അതിനായി ജാതി മത വിത്യാസമില്ലാതെ ലോക മലയാളികള്‍ ഒത്തു ചേരണം .
കേരളം എന്തിന്റെ മാത്രുക? ലൈംഗിക അസമത്വത്തിന്റെയോ സാമൂഹിക അനീതിയുടെയോ?
Join WhatsApp News
josecheripuram 2013-09-24 06:15:55
The only remedy to these kind of behavior is to teach boys to respect girls.This has to start from home.There is concept that women are only for man's sexual satisfaction.How many of us asked the wives are they ready to make love.They may not be in a mood but men force up on them.This is a kind of rape.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക