Image

പാലായില്‍ 128 കോടി രൂപ മുതല്‍മുടക്കില്‍ ഐഐഐടി സ്ഥാപിക്കും

Published on 15 October, 2011
പാലായില്‍ 128 കോടി രൂപ മുതല്‍മുടക്കില്‍ ഐഐഐടി സ്ഥാപിക്കും
തിരുവനന്തപുരം: 128 കോടി രൂപ മുതല്‍മുടക്കില്‍ പാലായില്‍ ഐഐഐടി (ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) സ്ഥാപിക്കുമെന്ന്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ രേഖാമൂലം അറിയിച്ചു. ഇന്ത്യയിലാരംഭിക്കുന്ന 20 ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഒരെണ്ണമാണ്‌ പാലായില്‍ സ്ഥാപിക്കുക. തീരുമാനമാകുന്ന മുറയ്‌ക്കു പദ്ധതി ആരംഭിക്കും. രാജ്യത്തു തുടങ്ങാന്‍ ഉദ്ദേശിക്കുന്ന 20 ത്രിബിള്‍ ഐടികളില്‍ ഒരെണ്ണം കോട്ടയത്ത്‌ അനുവദിക്കണമെന്നു ജോസ്‌ കെ. മാണി എംപി കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍, സംസ്‌ഥാന സര്‍ക്കാര്‍, വ്യവസായം എന്നിവ ഉള്‍പ്പെട്ട സംയുക്‌ത സംരംഭം എന്ന നിലയിലാണു പദ്ധതി വിഭാവനം ചെയ്യുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. സെപ്‌റ്റംബര്‍ 15നു സംസ്‌ഥാന മന്ത്രിസഭ പാലാ ഐഐഐടിക്ക്‌ അനുമതി നല്‍കിയിരുന്നു. അനുയോജ്യ വ്യവസായ പങ്കാളിയെ കണ്ടെത്താന്‍ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക