Image

റോക്ക്‌ലാന്റ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ മതാദ്ധ്യാപന ക്ലാസ്സാരംഭം

Published on 24 September, 2013
 റോക്ക്‌ലാന്റ്  സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ മതാദ്ധ്യാപന ക്ലാസ്സാരംഭം
റോക്ക്‌ലാന്റ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍  2013- 2014 അദ്ധ്യയന വര്‍ഷത്തിലെ മതപഠന ക്ലാസ്സുകള്‍ ആരംഭിച്ചു. അദ്ധ്യാപകരും സഹാദ്ധ്യാപകരും അദ്ധ്യാപക സഹായികളുമടക്കം 24 പേര്‍ പ്രവര്‍ത്തിക്കുന്നു.

സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ബ. തദേവൂസ് അരവിന്ദത്തച്ചന്‍ ക്ലാസ്‌ ഉല്‍ഘാടനം ചെയ്തു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഒന്‍പതാം ക്ലാസ്സു കൂട്ടി ചേര്‍ത്ത് തുടര്‍പഠനം നടത്തുവാനുള്ള പാഠ്യപദ്ധതി ആവിഷ്‌ക്കരിച്ചു. മുന്‍കാല അദ്ധ്യാപകനും ഏറെ പരിചയ സമ്പന്നനുമായ ശ്രീ. ജോസഫ് കടുംതോട്ടാണ് ഒന്‍പതാം ക്ലാസ്സിലെ പ്രധാനാദ്ധ്യാപകന്‍. അദ്ദേഹത്തെ ബ. അച്ചന്‍ സ്വാഗതം ചെയ്ത് മിഷന്‍ സമൂഹത്തിന് പരിചയപ്പെടുത്തി.

രൂപതയുടെ പദ്ധതിയനുസരിച്ച് സി.സി.ഡി. പ്രിന്‍സിപ്പാലായിരുന്ന ശ്രീ. ജയിംസ് കാണാച്ചേരിയെ സി.സി.ഡി. ഡയറക്ടറായി നിയമിച്ചു. അസ്സിസ്റ്റന്റ് ഡയറക്ടറായി ശ്രീമതി സിന്ധു തോമസ്സിനെയും നിയമിച്ചു. എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണിവരെയാണ് സി.സി.ഡി. ക്ലാസ്സുകള്‍ നടത്തുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക