Image

മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ ആദ്യ സമ്മാനം ലാപ്‌ടോപ്പ്‌ കംപ്യൂട്ടര്‍

ജോയിച്ചന്‍ പുതുക്കുളം Published on 31 May, 2011
മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ ആദ്യ സമ്മാനം ലാപ്‌ടോപ്പ്‌ കംപ്യൂട്ടര്‍
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സമ്മര്‍ പിക്‌നിക്കും, പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്‌ഘാടനവും 2011 ജൂണ്‍ നാലാംതീയതി നടത്തപ്പെടുന്നു.

പ്രശസ്‌ത എഴുത്തുകാരനും, മാധ്യമപ്രവര്‍ത്തകനും, സാംസ്‌കാരിക നായകനുമായ സഖറിയ പരിപാടികളുടെ ഉദ്‌ഘാടകനായിരിക്കും. ജൂണ്‍ നാലാംതീയതി ശനിയാഴ്‌ച രാവിലെ പത്തുമണിമുതല്‍ വൈകിട്ട്‌ ആറുമണിവരെ സ്‌കോക്കിയിലെ ഹാംസ്‌വുഡ്‌ പാര്‍ക്കില്‍ വെച്ചാണ്‌ (ഗോള്‍ഫ്‌സ്‌ ആന്‍ഡ്‌ ഹാംസ്‌ റോഡ്‌) ഐ.എം.എയുടെ പുതിയ ഭരണസമിതിയുടെ പ്രഥമ പരിപാടിയായ സമ്മര്‍ പിക്‌നിക്ക്‌ നടത്തപ്പെടുന്നത്‌.

പിക്‌നിക്ക്‌ കമ്മിറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗീസിന്റേയും, കോ-ചെയര്‍പേഴ്‌സണ്‍ ജിഷ ഏബ്രഹാമിന്റേയും നേതൃത്വത്തില്‍ പിക്‌നിക്കിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുവരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വാദ്യകരമായ വിവിധയിനം ഗെയിമുകളും മത്സരയിനങ്ങളും പിക്‌നിക്കിനോടുനുബന്ധിച്ച്‌ ഉണ്ടായിരിക്കും.

അമേരിക്കയില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട കലാകാരനെ നേരില്‍ കാണുവാനും, ഉല്ലാസകരമായ ഒരു ദിവസം ആസ്വദിക്കാനും ഷിക്കാഗോയിലെ എല്ലാ മലയാളി കുടുംബങ്ങളേയും പ്രകൃതി രമണീയമായ ഹാംസ്‌വുഡ്‌ പാര്‍ക്കിലേക്ക്‌ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജന്‍ ആനിത്തോട്ടം (പ്രസിഡന്റ്‌) 847 322 1181, മാത്യു വര്‍ഗീസ്‌ (കോ- ചെയര്‍) 847 477 1202
മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ ആദ്യ സമ്മാനം ലാപ്‌ടോപ്പ്‌ കംപ്യൂട്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക