കൊച്ചി മെട്രോ: ഒരു മാസത്തിനകം അംഗീകാരമെന്ന് ഇ ശ്രീധരന്
Published on 15 October, 2011
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിക്ക് ഒരു മാസത്തിനുള്ളില്‍ അന്തിമ
അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി മെട്രോ റെയില്‍
കോര്പറേഷന് എം.ഡി ഇ ശ്രീധരന് പറഞ്ഞു. കൊച്ചി മെട്രോയുടെ പുതുക്കിയ
പദ്ധതി രേഖയ്ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയം അംഗീകാരം നല്കി.
കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കേണ്ട കാബിനറ്റ് നോട്ടും
തയാറായതായി അദ്ദേഹം അറിയിച്ചു. അന്തിമ അനുമതി കിട്ടി മൂന്നര
വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
5146 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. തുടക്കത്തില്‍ 22 ട്രെയിനുകളാകും സര്‍വീസ് നടത്തുകയെന്നാണ് സൂചന.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല