Image

ഐസ്‌ക്രീം കേസില്‍ എം.കെ ദാമോദരനെ ചോദ്യം ചെയ്തു

Published on 15 October, 2011
ഐസ്‌ക്രീം കേസില്‍ എം.കെ ദാമോദരനെ ചോദ്യം ചെയ്തു
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് മുന്‍ എ.ജി എം.കെ ദാമോദരനെ ചോദ്യം ചെയ്തു. കെ.എ.റൗഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍.

ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാനായി എം.കെ ദാമോദരന്‍ ശ്രമിച്ചുവെന്നും, ഇതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപട്ടികയിലുള്ള മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയത് ദാമോദരനാണെന്നും റൗഫ് മൊഴി നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക