Image

പൊന്റിഫ്രാക്‌ടില്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം യൂണിറ്റ്‌ ഉദ്‌ഘാടനം ഒക്‌ടോബര്‍ 30ന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 15 October, 2011
പൊന്റിഫ്രാക്‌ടില്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം യൂണിറ്റ്‌ ഉദ്‌ഘാടനം ഒക്‌ടോബര്‍ 30ന്‌
പൊന്‌റിഫ്രാക്‌ട്‌: ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹയിലൂടെ വിശ്വാസം സ്വീകരിച്ച മാര്‍ത്തോമ്മ കത്തോലിക്കരായ യുകെയിലെ പ്രവാസി മക്കളുടെ അല്‍മായ കുടുംബ കൂട്ടായ്‌മയായ സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം പോന്റിഫ്രാക്‌ടില്‍ പുതിയ യുണിറ്റ്‌ തുടങ്ങുന്നു.

വിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹായില്‍ നിന്നും സ്വീകരിച്ച എല്ലാ ആത്‌മീയ സമ്പത്തും തങ്ങളിലും പുതിയ തലമുറകളിലും നിലനിര്‍ത്തുവാന്‍ കുടുംബ കൂട്ടായ്‌മയായ യുകെഎസ്‌ടിസിഎഫ്‌ പ്രതിജ്‌ഞാബദ്ധമാണ്‌. പൊന്റിഫ്രാക്‌ടിലുള്ള യുകെഎസ്‌ടിസിഎഫിന്റെ പുതിയ യുണിറ്റ്‌ കാത്തലിക്‌ ഫോറം നാഷണല്‍ പ്രസിഡന്റ്‌ അപ്പച്ചന്‍ കണ്ണഞ്ചിറ ഉദ്‌ഘാടനം ചെയ്യും. ഒക്‌ടോബര്‍ 30 ന്‌ (ഞായര്‍) ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ ചേരുന്ന സെന്റ്‌ തോമസ്‌ കത്തോലിക്കരുടെ പൊതുയോഗത്തില്‍ ദേശീയ ഭാരവാഹികള്‍ പങ്കെടുക്കും.

സമീപ പ്രദേശത്തുള്ള സെന്റ്‌ തോമസ്‌ കത്തോലിക്കരെ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌

സജി നാരകത്തറ - 07508099417, ബിജു ജോണ്‍ - 07988844034, മാത്യു ജോസഫ്‌ - 07828894112. വിലാസം: സെന്റ്‌ ജോസഫ്‌സ്‌ പാരിഷ്‌ ഹാള്‍, ന്യൂ ഗേറ്റ്‌, പൊന്റിഫ്രാകട്‌ ഡബ്ല്യുഎഫ്‌8 4എഎ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക