Image

പുസ്‌തക പ്രകാശനങ്ങള്‍ നടന്നു

ജോണ്‍ ഇളമത Published on 24 September, 2013
പുസ്‌തക പ്രകാശനങ്ങള്‍ നടന്നു
2013 ഓഗസ്റ്റ്‌ 29-ന്‌ ഡി.സി കിഴക്കേമുറി ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ ചത്വരത്തില്‍ നടന്ന സാഹിത്യോത്സവത്തില്‍ ശ്രീമതി സാറാ ജോസഫ്‌, വി.കെ. ശ്രീരാമന്‌ കൈമാറി ഒമ്പത്‌ പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്‌തു. നൂറ്‌ എഴുത്തുകാര്‍, നൂറ്‌ കൃതികള്‍ ശ്രേഷ്‌ഠ മലയാള ഭാഷയ്‌ക്ക്‌ സമര്‍പ്പിക്കുന്ന ആദ്യ സാഹിത്യ സമ്മേളനത്തില്‍ പ്രകാശനം ചെയ്യപ്പെട്ട കൃതികള്‍: കടല്‍ ശംഖുകള്‍/ഒ.എന്‍.വി, ആലിയ/സേതു, മാസപ്പോര്‌/ഇ.പി. ശ്രീധരന്‍, നിച്ചാന്തം/ പി. കൃഷ്‌ണന്‍കുട്ടി, സോക്രട്ടീസ്‌ ഒരു നോവല്‍/ജോണ്‍ ഇളമത, ഉത്‌ഖനനങ്ങള്‍/സതീഷ്‌ ബാബു പയ്യന്നൂര്‍, മച്ചാട്‌ ടാക്കീസ്‌/പി. രഘുനാഥന്‍, പ്രണയവഴിഞ്ഞി/ വിനു ഏബ്രഹാം, അപരാന്തി/സംഗീത ശ്രീനിവാസന്‍.

`ഇന്ത്യന്‍ സാഹിത്യം ഒന്നോ പലതോ' എന്ന വിഷയത്തെ അധികരിച്ച്‌ പ്രമുഖ കവി സച്ചിതാനന്ദന്‍ സുദീര്‍ഘമായ പ്രഭാഷണം നടത്തി. പ്രമുഖ സാഹിത്യകാരന്‍ സേതു അധ്യക്ഷതവഹിച്ചു. തുടര്‍ന്ന്‌ രവി ഡി.സി, എ.വി. ശ്രീകുമാര്‍, വി.കെ. ശ്രീരാമന്‍, സാറാ ജോസഫ്‌, സേതു, സെബാസ്റ്റ്യന്‍, കെ. വേണു, ടി.എന്‍. പ്രതാപന്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു.

മറ്റൊരു പുസ്‌തക പ്രകാശനം: ജാതിക്കുമ്മിയും മറ്റ്‌ പ്രധാന കൃതികളും/പണ്‌ഡിറ്റ്‌ കറുപ്പന്‍, ചെറായി രാമദാസ്‌ , ഡോ. കെ.എസ്‌ രാധാകൃഷ്‌ണന്‌ നല്‍കി പ്രകാശനം ചെയ്‌തു.

കവിസമ്മേളനത്തില്‍ കേരളത്തിലെ നിരവധി കവികള്‍ പങ്കെടുത്തു. കെ. സച്ചിതാനന്ദന്‍, വിജി തമ്പി, സെബാസ്റ്റ്യന്‍, കപ്പൂച്ചിന്‍ ഫാദര്‍ സുനില്‍, ഡോ. മുഞ്ഞനാട്‌ പത്മകുമാര്‍ തുടങ്ങിയവര്‍.

സാഹിത്യ സമ്മേളനത്തിന്റെ കോര്‍ഡിനേറ്റര്‍ കവി സെബാസ്റ്റ്യനായിരുന്നു.
പുസ്‌തക പ്രകാശനങ്ങള്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക