ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സമ്പത്ത് മൂല്യനിര്‍ണയം അടുത്തമാസം
Published on 15 October, 2011
തിരുവനന്തപുരം: അമൂല്യ നിധിശേഖരം കണ്ടെത്തിയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ
നിലവറകളിലെ സമ്പത്തിന്റെ മൂല്യനിര്‍ണയം നവംബര്‍ ഒന്‍പതിന് ആരംഭിക്കും. ഇന്നു
തിരുവനന്തപുരത്ത് ചേര്‍ന്ന സുപ്രീം കോടതി നിയോഗിച്ച സമിതികളുടെ സംയുക്തയോഗമാണ്
ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം നാലിന് ചേരുന്ന സംയുക്തസമിതി യോഗം
മൂല്യനിര്‍ണയത്തിനുള്ള തയാറെടുപ്പുകള്‍ വിലയിരുത്തി അന്തിമ തീയതി
പ്രഖ്യാപിക്കുമെന്ന് വിദഗ്ധസമിതി ചെയര്മാന് സി.വി.ആനന്ദബോസ് യോഗത്തിനു ശേഷം
പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മൂല്യനിര്‍ണയത്തിനുള്ള പണം
അനുവദിക്കുന്നതുള്പ്പെടെയുളള കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല