Image

നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി.

മാത്യു മൂലേച്ചേരില്‍ Published on 27 September, 2013
നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി.
സെപ്റ്റംബര്‍ 16 ന് തിങ്കളാഴ്ച മന്‍ഹാറ്റനിലുള്ള മാരിയറ്റ് മാര്‍ഖ്വിസ് ഹോട്ടലില്‍ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ഗണേഷ് നായര്‍ , ശ്രീകുമാര്‍ ഉണ്ണിത്താന്‍, സുനില്‍ നായര്‍ എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

പ്രവാസികളുടെ പ്രശ്‌നങ്ങളായ ഒ.സി.ഐ കാര്‍ഡ്, സ്വത്തു സംരക്ഷണം, മറ്റു യാത്രാ ക്ലേശങ്ങള്‍ മുതലായവ ചര്‍ച്ചയിലെ മുഖ്യ വിഷയങ്ങള്‍ ആയിരുന്നു. പ്രവാസി മലയാളികള്‍ കേരളത്തിനായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അനുമോദിക്കുകയും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അധികാരപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു. ഹൃസ്വകാല അമേരിക്കന്‍ പര്യടനത്തിനായെത്തിയതാണ് രമേഷ് ചെന്നിത്തല.

നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി.
Join WhatsApp News
A.C.George, Houston 2013-09-27 23:09:59
Because of these photos, discussions and interventions can we expect some solutions for our long awaited Passport, OCI, Pravasii issues.? How long these are going on ........ you know?
വിദ്യാധര 2013-09-28 17:47:52
മകനെ വിദ്യാധരാ മടങ്ങി വരൂ
കണ്ടവരുണ്ടോ?
വിദ്യാധരന്‍, 53 വയസ്, ആയില്ല്യം നക്ഷത്രം. ജോലി: പത്രാധിപര്‍ക്ക് കത്ത്; സാഹിത്യകാരന്മാര്‍ക്ക് കുത്ത്
മഹനെ, എവിടെ ആയാലും സുഖമാണെന്നറിഞ്ഞാല്‍ മതി.
Mathew Varghese, Canada 2013-09-28 18:13:10
"വിദ്യകൊണ്ട് അറിയേണ്ടത് അറിയാതെ 
വിദ്വാനെന്നു നടിക്കുന്നിതു ചിലർ"
അങ്ങനെയുള്ള പ്രവാസി സാഹിത്യ ലോകത്ത് വിദ്യധരനെപോലെ ഒരാൾ ഒരു ചാട്ടവാറു ചുഴറ്റി നില്ക്കുന്നത് വളരെ നല്ലത് തന്നെ.  അദേഹത്തിന്റെയും രാജു തോമസിന്റെയും സംവാദങ്ങൾ പലപ്പോഴും, ചിലർക്ക് ചൊറിച്ചിൽ ഉണ്ടാക്കുമായിരുന്നെങ്കിലും, ഉന്നത നിലവാരം പുലർത്തുന്ന വിമർശനങ്ങൾ ആയിരുന്നു.  താങ്കൾ ആരായിരുന്നാലും ഞാൻ നിങ്ങളുടെ ഒരു  ആരാധകനാണ്. താങ്കൾ മടങ്ങി വരണം എന്നാണു എന്റെ അഭിപ്രായം. കേരളത്തിൽ മലയാള ഭാഷ നശിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ നിഷ്കരുണം കൊന്നു കുഴിച്ചുമൂടാനാണ് ചില പ്രവാസികൾ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.  വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞതുപോലെ പേന എടുക്കുന്നവനെല്ലാം ഇവിടെ കവികളും എഴുത്തുകാരുമാണ്.  അത്തരക്കാരെ ഒന്ന് തടയിടാൻ വരൂ സ്നേഹിതാ മടങ്ങി വരൂ
mallu 2013-09-28 18:18:49
വിദ്യാധരനില്ലത്തതിനാല്‍ ഒരു സുഖവുമില്ല. തൂലികയെ കുന്താമാക്കണ്ട, മൊട്ടുസൂചി ആക്കി വരൂ.
സാഹിത്യകാരന്മാരുടെ അഹന്തയുടെ കാറ്റ് കുത്തിപ്പൊട്ടിക്കൂ
kumar 2013-09-28 18:24:28
ഒരു ശല്യം ഒഴിഞ്ഞു എന്നു കരുതിയിരിക്കുമ്പോള്‍ ഇതാ വയ്യാവേലി വിളിച്ചു വരുത്തുന്നു. വേലിയേലിരിക്കുന്നതിനെ എടുത്തു ----വയ്ക്കണോ?
വിദ്യാധരൻ 2013-09-28 18:55:41
"യഥാവദ് വസ്തു വിജ്ഞാനം" വസ്തുവിനെ ഉള്ളത് പോലെ ധരിക്ക്ന്നതാണ് ജ്ഞാനം. കയറിനെ പാമ്പായി കാണുന്നത് ജ്ഞാനം അല്ല. അത് വേലിയിൽ ഇരുന്ന പാമ്പിനെ ചീലായായി തെറ്റ് ധരിച്ചു എടുത്തു കെട്ടുകയും പിന്നെ പാമ്പ് കടിച്ചതിനു വിഷകാരിയുടെ അടുത്തു പോകുന്നത് പോലെ ഇരിക്കും. അജ്ഞാനം വരുത്തി വയ്യ്‌ക്കുന്ന ഓരോ വിന. അതുകൊണ്ട് "ഗത്വ സമീപം മേയസ്യ" അതുകൊണ്ട് കുമാരാൻ വേലിയേൽ കിടക്കുന്നത് എന്തെന്ന് അതിന്റെ സമീപത്തു പോയി തൊട്ട അനുഭവിക്കാതെ ഇനി ഒരിക്കലും എടുത്തു ഉടുക്കരുത്. പിന്നെ ചില എഴുത്തുകാരുടെ ചീലക്കത്ത് കേറി കടിക്കാതെ അവന്മാർ എഴ്ത്തു നിറത്തുകില്ല. അതുകൊണ്ട് ഒരു പ്രതിരോധമെന്ന നിലക്ക് അങ്ങോട്ട്‌ കേറി കടിക്കുന്നത് നല്ലതാണ്, കുമാരാൻ എന്തായാലും ശ്രദ്ധിക്കുക 


എരികെട്ട്ൽ വാസു 2013-09-30 06:45:20
ചുമ്മാ ഇരുന്ന നായുടെ വായിൽ കൊലിട്ടു കുത്തിയതുപോലെയുണ്ട് കുമാരാൻ വിദ്യാധരൻ അനങ്ങതിരിക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക