Image

രജനീകാന്തിനൊപ്പം അഭിനിയിക്കാന്‍ മോഹം: സണ്ണി ലിയോണ്‍

Published on 28 September, 2013
രജനീകാന്തിനൊപ്പം അഭിനിയിക്കാന്‍ മോഹം: സണ്ണി ലിയോണ്‍
തനിക്ക്‌ തമിഴിലെ സുപ്പര്‍ നടന്‍ ജനികാന്തിനൊപ്പം അഭിനയിക്കാന്‍ മോഹമെന്ന്‌ ബോളിവുഡ്‌ ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ അധികം താരങ്ങളെയൊന്നും പരിചയമില്ലെങ്കിലും രജനീകാന്തിനെ കുറിച്ച്‌ ഏറെ കേട്ടിട്ടുണ്ട്‌. പ്രത്യേകിച്ച്‌ അദ്ദേഹത്തിന്റെ സിഗററ്റ്‌ നമ്പരുകളെ കുറിച്ച്‌. അതൊക്കെ നേരിട്ട്‌ കാണണം. അദ്ദേഹത്തിനൊപ്പം അഭിനയിക്കണം സണ്ണി പറഞ്ഞു.ദക്ഷിണേന്ത്യയിലുള്ളവര്‍ വളരെ പ്രഫഷണല്‍സ്‌ ആണെന്നാണ്‌ സണ്ണിയുടെ അഭിപ്രായം. തെന്നിന്ത്യന്‍ സിനിമകളിലെ നൃത്തരംഗങ്ങള്‍ കണ്ട്‌ താന്‍ അത്ഭുതപ്പെട്ടു പോയെന്നും സണ്ണി പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ സമയവും ഇന്ത്യയിലായ താരം പക്ഷേ ബോളിവുഡ്‌ സിനിമകള്‍ അത്ര കണ്ടിട്ടില്ല. വിമാനത്തില്‍ മാത്രമേ ഹിന്ദി സിനിമ കാണാറുള്ളൂ. ഭര്‍ത്താവ്‌ ഡാനിയല്‍ വെബ്ബര്‍ക്ക്‌ ഹിന്ദി അത്ര വശമില്ല. അതുകൊണ്ടു തന്നെ തീയറ്ററില്‍ ഹിന്ദി സിനിമ കാണാറില്ല. സിനിമ ഇല്ലാത്തപ്പോള്‍ ഭര്‍ത്താവുമൊത്ത്‌ കറങ്ങുകയാണ്‌ ഹോബിയെന്നും സണ്ണി ലിയോണ്‍ പറയുന്നു.

ഇപ്പോള്‍ തമിഴ്‌ നടന്‍ ഭരതിനൊപ്പം ജാക്ക്‌പോട്ട്‌ എന്ന സിനിമയില്‍ നടി അഭിനയിച്ചുവരുന്നു.
രജനീകാന്തിനൊപ്പം അഭിനിയിക്കാന്‍ മോഹം: സണ്ണി ലിയോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക