Image

മലയാള സിനിമയ്ക്ക് ലാസ് വേഗസ്സില്‍ നിന്നൊരു നായിക

ജോണ്‍ ജോര്‍ജ്ജ്, ലാസ് വേഗസ് Published on 27 September, 2013
മലയാള സിനിമയ്ക്ക്  ലാസ് വേഗസ്സില്‍ നിന്നൊരു നായിക
ലാസ് വേഗസ് : കലാവിനോദങ്ങളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ലാസ് വേഗസ്സില്‍ നിന്ന് മലയാള സിനിമയ്ക്ക് ഒരു പുതിയ നായിക… ഒരു പക്ഷെ തമിഴ് സിനിമയ്ക്കും. റഫീക് റാവുത്തര്‍ സംവിധാനം ചെയ്യുന്ന "ഈ.എം.എസ്സും" എന്ന ചിത്രത്തില്‍ നായികയായി, ശ്രീലങ്കയില്‍ തമിഴ് വംശജയായി ജനിച്ച് വിദേശത്തു സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന പെണ്‍കുട്ടിയായി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണു ലാസ് വേഗസ്സില്‍ ജനിച്ചു വളര്‍ന്ന 19-കാരിയായ ശ്രീദേവി സാഷാ കുമാര്‍ അരങ്ങേറ്റം കുറിക്കുന്നത്.

ചാനലുകളിലൂടെ പഴയതും പുതിയതുമായ മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്രങ്ങള്‍ കണ്ടുവളര്‍ന്ന സാക്ഷാകുമാറിനു ഏറ്റവും പ്രിയപ്പെട്ട താരം മണ്‍മറഞ്ഞുപോയെങ്കിലും സ്മൃതിയില്‍ മിന്നി നില്‍ക്കുന്ന ഹിന്ദിതാരം സ്മിതാ പാട്ടീല്‍ ആണ്. മലയാളത്തില്‍ സ്വാഭാവികമായ അഭിനയ ശൈലിയുള്ള ലാലേട്ടനാണു സാക്ഷാകുമാറിന്റെ പ്രിയതാരം.

ഇംഗ്ലണ്ടിലും, ശ്രീലങ്കയിലും ഇന്ത്യയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത നടന്‍ നരേന്‍ ആണു നായകന്‍. ലാല്‍, തമ്പി ആന്റണി, ആശാശരത്, ജോസുകുട്ടി(അക്കര കാഴ്ചകള്‍), എന്നിവര്‍ മറ്റു പ്രമുഖ കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. കൂടാതെ ലണ്ടനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള അഭിനേതാക്കളും സാക്ഷയുടെ അമ്മ ദാക്ഷായണിയും, അച്ഛന്‍ ഗണേഷ് കുമാറും ഈ ചിത്രത്തില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യേക്ഷപ്പെടുന്നുണ്ട്.

ബെന്യാമിന്റെ "ഇ.എം.എസ്സും പെണ്‍കുട്ടിയും" എന്ന ചെറുകഥയാണു ചിത്രത്തിനു ആസ്പദമാക്കിയിരിക്കുന്നത്. ക്രിസ് പ്രൊഡക്ഷസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ശ്രീ. സന്തോഷ് ഓട്ടപ്പള്ളിയാണ്. തിരക്കഥ- മുഹമ്മദ് ഷഫീര്‍, ക്യാമറ-തൊംസണ്‍ തങ്കച്ചന്‍, അജയ് വിന്‍സെന്റ്, ജെയ് എന്നിവരും, എഡിറ്റിംഗ് ഡോണ്‍ മാക്‌സും ആണു നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഇമ്പമായ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഇളയരാജ ആണ്.

ഈ ചിത്രത്തിന്റെ റിലീസ്സിനായ സാക്ഷാകുമാറിനൊപ്പം പ്രേക്ഷകര്‍കക്കും കാത്തിരിക്കാം.



മലയാള സിനിമയ്ക്ക്  ലാസ് വേഗസ്സില്‍ നിന്നൊരു നായികമലയാള സിനിമയ്ക്ക്  ലാസ് വേഗസ്സില്‍ നിന്നൊരു നായികമലയാള സിനിമയ്ക്ക്  ലാസ് വേഗസ്സില്‍ നിന്നൊരു നായികമലയാള സിനിമയ്ക്ക്  ലാസ് വേഗസ്സില്‍ നിന്നൊരു നായികമലയാള സിനിമയ്ക്ക്  ലാസ് വേഗസ്സില്‍ നിന്നൊരു നായികമലയാള സിനിമയ്ക്ക്  ലാസ് വേഗസ്സില്‍ നിന്നൊരു നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക