Image

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം ഹ്യൂസ്റ്റനില്‍ ആചരിച്ചു

മണ്ണിക്കരോട്ട്‌ Published on 30 September, 2013
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം ഹ്യൂസ്റ്റനില്‍ ആചരിച്ചു
ഹ്യൂസ്റ്റന്‍: ഏകലോകസന്ദേശത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ 86-ാം മഹാസമാധിദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഷുഗര്‍ ലാന്‍ഡ്‌, ബാരിഗ്‌ടണ്‍ പ്ലെയ്‌സ്‌ ക്ലബ്‌ ഹൗസില്‍ (Sugar Land, Barrington Place Club House) നടന്നു. ശ്രീനാരായണ ഗുരുമിഷന്‍ (ടചഏങ) യു.എസ്‌.എ.യുടെ ആഭിമുഖ്യത്തില്‍, സെപ്‌ടംബര്‍ 21-ന്‌ രാവിലെ 10 മണി മുതലായിരുന്നു സമാധിദിനാചരണം. ചടങ്ങില്‍ ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ അര്‍ച്ചന, അനുസ്‌മരണയോഗം എന്നിവ നടത്തി. എസ്‌.എന്‍.ജി.എം. പ്രസിഡന്റ്‌ അനിയന്‍ തയ്യില്‍ അദ്ധ്യക്ഷത വഹിച്ച യോഗം, കേരളാ ഹിന്ദു സൊസൈറ്റി മുന്‍ പ്രസിഡന്റ്‌ രാജഗോപാല പിള്ള ഉദ്‌ഘാടനം ചെയ്‌തു. ഭാരതദര്‍ശനം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ഗുരുദേവ കൃതികള്‍ പഠിച്ചു തുടങ്ങുന്നതാണ്‌ ഉത്തമമെന്നും ഗുരുവിന്റെ `ദൈവദശകം' നമ്മുടെ നിത്യപ്രാര്‍ത്ഥനയുടെ ഭാഗമാകണമെന്നും അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ ഡോ. പി. ആര്‍. ഹരിഹരന്‍ ഗുരുവിന്റെ ജീവിതവും സന്ദേശവും അരുവിക്കര പ്രതിഷ്‌ഠയുടെ പ്രത്യേക പ്രാധാന്യവും എടുത്തു പറഞ്ഞു. തുടര്‍ന്ന്‌ അനുഗ്രഹപ്രഭാഷണം നടത്തിയ സ്റ്റാഫറ്‌ഡ്‌ സിറ്റി, മെയര്‍ പ്രോ-ടെം കെന്‍ മാത്യു, ഗുരുദര്‍ശനം നമ്മുടെ സമൂഹത്തില്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ വിശദീകരിച്ചു. മതസൗഹാര്‍ദ്ദത്തിനും സമൂഹത്തിന്റെ പുരോഗതിയ്‌ക്കും കുടുംബഭദ്രതയ്‌ക്കും ഗുരുദേവസന്ദേശം ഉള്‍ക്കൊള്ളുകയും ഗുരുവിന്റെ പ്രവര്‍ത്തനശൈലി അനുകരിക്കുകയും വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഗുരുദേവന്റെ സമഗ്രമായ ജീവചരിത്രം ഇംഗ്ലീഷില്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യോഗത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോര്‍ഡംഗം എ. ജയചന്ദ്രന്‍ ആശംസാപ്രസംഗം നടത്തി. മുരളി കേശവന്‍ സ്വാഗതവും മനോജ്‌ ഗോപി കൃതജ്ഞതയും ആശംസിച്ചു. അന്നദാനത്തോടെ സമാധിദിനാചരണം സംമഗളം പര്യവസാനിച്ചു.

മണ്ണിക്കരോട്ട്‌ (www.mannickarottu.net)
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം ഹ്യൂസ്റ്റനില്‍ ആചരിച്ചു
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം ഹ്യൂസ്റ്റനില്‍ ആചരിച്ചു
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം ഹ്യൂസ്റ്റനില്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക