Image

സെന്‌റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഏലിയാസ് പുത്തൂക്കാട്ടില്‍ Published on 30 September, 2013
സെന്‌റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
ചിക്കാഗോ : നോര്‍ത്ത് ലെയ്ക്ക് സെന്‌റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവാതിരുമനസ്സിലെ 328-#ാ#ം ഓര്‍മ്മപ്പെരുന്നാള്‍.

കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദധനായ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവാതിരുമനസ്സിലെ 328-#ാ#ം ഓര്‍മ്മപ്പെരുന്നാള്‍ നോര്‍ത്ത്‌ലെയ്ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2013 ഒക്‌ടോബര്‍ 6 ഞായറഴാച പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വി. കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളില്‍ വിശ്വാസികളേവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ കര്‍ത്ത്യനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്ത അയച്ചത് : ഏലിയാസ് പുത്തൂക്കാട്ടില്‍


സെന്‌റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക