Image

അനുഗ്രഹമാരി ചൊരിഞ്ഞ്‌ എട്ടുനോമ്പു പെരുന്നാള്‍ സമാപിച്ചു

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ Published on 01 October, 2013
അനുഗ്രഹമാരി ചൊരിഞ്ഞ്‌ എട്ടുനോമ്പു പെരുന്നാള്‍ സമാപിച്ചു
വൈറ്റ്‌ പ്ലെയിന്‍സ്‌, ന്യൂയോര്‍ക്ക്‌: ആഗസ്റ്റ്‌ 31 മുതല്‍ സെപ്‌റ്റംബര്‍ 7 വരെയുള്ള എട്ടുദിനങ്ങള്‍ നോമ്പിലും പ്രാര്‍ത്ഥനയിലും ആരാധനയിലും വചന ശുശ്രൂഷയിലും ചെലവഴിച്ച്‌ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥതയില്‍ അഭയംതേടിയതിന്‍െറ പരിസമാപ്‌തിയില്‍ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്‍റ്‌ മേരീസ്‌ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍ ഭക്തിനിറവില്‍ സമംഗളം പര്യവസാനിച്ചു. പെരുന്നാള്‍ ദിനമായ സെപ്‌റ്റംബര്‍ 7ാം തീയതി നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കൊളോവോസ്‌ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, മുത്തുക്കുടകളുടെയും കൊടി, കുരിശ്‌, മേക്കട്ടി തുടങ്ങിയവയോടുകൂടി പരമ്പരാഗതശൈലിയില്‍ ചെണ്ടമേളത്തിന്‍െറ അകമ്പടിയോടെ വൈറ്റ്‌പ്ലെയിന്‍സ്‌ നഗരത്തിലൂടെ നടത്തിയ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്‌, സ്‌നേഹവിരുന്ന്‌ എന്നിവയായിരുന്നു പെരുന്നാളിന്‍െറ മുഖ്യ കാര്യപരിപാടി.

പെരുന്നാളിന്‍െറ മുന്നോടിയായി 7 ദിവസവും രാവിലെ വിശുദ്ധകുര്‍ബ്ബാനയും വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ വചനശുശ്രൂ,ഷയും നടത്തപ്പെട്ടു. ആഗസ്റ്റ്‌ 31ാം തീയതി ഓഗസ്റ്റ്‌ 31ാം തീയതി ശനിയാഴ്‌ച രാവിലെ പത്തുമണിക്ക്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, ഏഴുമണിക്ക്‌ മാവേലിക്കര ഭദ്രാസനസെക്രട്ടറി റവ. ഫാ. ജേക്കബ്‌ ജോണിന്‍െറ ധ്യാനപ്രസംഗം, സെപ്‌റ്റംബര്‍ ഒന്നിന്‌ ഞായറാഴ്‌ച രാവിലെ ഒമ്പതുമണിക്ക്‌ പ്രഭാതപ്രാര്‍ത്ഥന, 9.45 ന്‌ വഴുവാടി മാര്‍ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരിയും മാവേലിക്കര ഭദ്രാസനസെക്രട്ടറിയുമായ റവ. ഫാ. ജേക്കബ്‌ ജോണിന്‍െറ കാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ പരുമല സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി റവ. ഫാ. കുറിയാക്കോസ്‌ മാത്യുവിന്‍െറ ധ്യാനപ്രസംഗം,സെപ്‌റ്റംബര്‍ രണ്ടിന്‌ തിങ്കളാഴ്‌ച രാവിലെ 9 മണിക്ക്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ പത്തനംതിട്ട സെന്‍റ്‌ ബേസില്‍ സുവിശേഷസംഘം കണ്‍വീനര്‍ റവ. ഫാ. ജിജി സാമുവേലിന്‍െറ ധ്യാനപ്രസംഗം.സെപ്‌റ്റംബര്‍ മൂന്നിന്‌ ചൊവ്വാഴ്‌ച രാവിലെ 5.30 ന്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ മുംബായ്‌ കല്യാണ്‍ സെന്‍റ്‌ തോമസ്‌ വലിയപള്ളി വികാരി റവ. ഫാ. ജിജി കെ. തോമസിന്‍െറ ധ്യാനപ്രസംഗം.സെപ്‌റ്റംബര്‍ 4 ബുധനാഴ്‌ച രാവിലെ 5.30 ന്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ റവ. ഫാ. ജിജി സാമുവേലിന്‍െറ ധ്യാനപ്രസംഗം.സെപ്‌റ്റംബര്‍ 5 വ്യാഴാഴ്‌ച രാവിലെ 5.30 ന്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ റവ. ഫാ. ജിജി കെ. തോമസിന്‍െറ ധ്യാനപ്രസംഗം.സെപ്‌റ്റംബര്‍ 6 വേള്ളിയാഴ്‌ച രാവിലെ 5.30 ന്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ റവ. ഫാ. ജിജി സാമുവേലിന്‍െറ ധ്യാനപ്രസംഗം തുടര്‍ന്ന്‌ കുമ്പസാരവും നടത്തപ്പെട്ടു.

വികാരി റവ. ഫാ. പൗലൂസ്‌ റ്റി. പീറ്റര്‍, സെക്രട്ടറി ജോണി ജോസഫ്‌, ട്രഷറര്‍ മര്‍ക്കോസ്‌ മത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളിക്കമ്മിറ്റിയും പെരുന്നാള്‍ സ്‌പോണ്‍സര്‍ ചെയ്‌ത അനേകം വിശ്വാസികളും ഈ പെരുന്നാള്‍ അനുഗ്രഹപ്രദമാക്കുവാന്‍ സഹായിച്ചു. സഹോദരീ ഇടവകകളില്‍ നിന്നുള്ള ധാരാളം വിശ്വാസികളും കണ്‍വന്‍ഷനിലും പെരുന്നാളിലും സംബന്ധിച്ചിരുന്നുവെന്നത്‌ എടുത്തു പറയേണ്ട വസ്‌തുതയാണ്‌.
അനുഗ്രഹമാരി ചൊരിഞ്ഞ്‌ എട്ടുനോമ്പു പെരുന്നാള്‍ സമാപിച്ചുഅനുഗ്രഹമാരി ചൊരിഞ്ഞ്‌ എട്ടുനോമ്പു പെരുന്നാള്‍ സമാപിച്ചുഅനുഗ്രഹമാരി ചൊരിഞ്ഞ്‌ എട്ടുനോമ്പു പെരുന്നാള്‍ സമാപിച്ചുഅനുഗ്രഹമാരി ചൊരിഞ്ഞ്‌ എട്ടുനോമ്പു പെരുന്നാള്‍ സമാപിച്ചുഅനുഗ്രഹമാരി ചൊരിഞ്ഞ്‌ എട്ടുനോമ്പു പെരുന്നാള്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക