Image

വരനെ തേടി മല്ലികയും റിയാലിറ്റി ഷോ നടത്തുന്നു

Published on 02 October, 2013
വരനെ തേടി മല്ലികയും റിയാലിറ്റി ഷോ നടത്തുന്നു
റിയാലിറ്റി ഷോയിലൂടെ വരനെ കണ്ടെത്തിയ നടി രാഖി സാവന്തിനു പിന്നാലെ ബോളിവുഡ്‌ സൂപ്പര്‍ താരം മല്ലിക ഷെരാവത്തും പങ്കാളിയെ കണ്ടെത്താന്‍ റിയാലിറ്റി ഷോയുമായി എത്തുകയാണ്‌. ദ ബാച്ച്‌ലറേറ്റ്‌ ഇന്ത്യ മേരേ ഖയാലോം കി മല്ലിക എന്ന ഷോയിലൂടെയാണ്‌ മല്ലിക പങ്കാളിയെ കണ്ടെത്താന്‍ പോകുന്നത്‌.

ഷോയില്‍ മല്ലികയെ സ്വന്തമാക്കാനായി അറുപത്തിമൂന്നുവയസുള്ള ഹൈദരാബാദ്‌ സ്വദേശിയും ഉണ്ടെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. ഈ മത്സരാര്‍ത്ഥിയുടെ മറ്റൊരു പ്രത്യേകത അദ്ദേഹം മല്ലികയുടെ അധ്യാപകനായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്‌.

രോഹിത്‌ റോയ്‌ ആണ്‌ പരിപാടിയിലെ പ്രധാന വിധികര്‍ത്താവ്‌. നേരത്തേ മോഡി ഇപ്പോള്‍ ഇന്ത്യയിലുള്ളതിലും വച്ച്‌ ഏറ്റവും യോഗ്യനായ അവിവാഹിതനെന്ന്‌ പറഞ്ഞത്‌ വലിയ വാര്‍ത്തയായി മാറിയിരുന്നു. നേരത്തേ ബോളിവുഡിന്റെ ഐറ്റം റാണി രാഖി സാവന്ത്‌ ഇത്തരത്തിലൊരു ഷോ നടത്തിയിരുന്നു.
വരനെ തേടി മല്ലികയും റിയാലിറ്റി ഷോ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക