Image

കോഴിക്കോട് വെടിവെയ്പ്പ്: ആഭ്യന്തര സെക്രട്ടറി തെളിവെടുത്തു

Published on 17 October, 2011
കോഴിക്കോട് വെടിവെയ്പ്പ്: ആഭ്യന്തര സെക്രട്ടറി തെളിവെടുത്തു
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ.എന്‍ജിനിയറിങ് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥി സമരത്തിന് നേരെ അസി.കമ്മീഷണര്‍ വെടിവെച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പി.ജയകുമാര്‍ കോഴിക്കോട്ടെത്തി തെളിവെടുത്തു.

പോലീസ് ഉദ്യോഗസ്ഥരായ ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്‍, ഡി.ഐ.ജി എസ്.ശ്രീജിത്ത്, സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, നോര്‍ത്ത് അസി. കമ്മീഷണര്‍ കെ.രാധാകൃഷ്ണപിള്ള, ജില്ലാ കളക്ടര്‍ ഡോ.പി.ബി.സലീം, തഹസില്‍ദാര്‍ എന്‍.എം.പ്രേംരാജ്, സംഭവസമയത്ത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലവഹിച്ചിരുന്ന പവര്‍ഗ്രിഡ് സ്‌പെഷ്യല്‍ താഹസില്‍ദാര്‍ നരേന്ദ്രന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സി.പി.സലീം, കൃഷ്ണദാസ്, സി.പി.എം നേതാക്കളായ പി.ലക്ഷ്മണന്‍, സി.പി.സുലൈമാന്‍, ഡി.വൈ.എഫ്.ഐ നേതാക്കളായ എം.ഗിരീഷ്‌കുമാര്‍, പി.നിഖില്‍, അഡ്വ.പി. എം.ആതിര എന്നിവര്‍ വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസില്‍ നേരിട്ടെത്തി തെളിവ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക