Image

ചീത്ത വിളിച്ചെന്ന്‌ നടി മീനു കുര്യന്‍; സുരേഷ്‌ ഗോപിക്കെതിരേ കേസ്‌

Published on 04 October, 2013
ചീത്ത വിളിച്ചെന്ന്‌ നടി മീനു കുര്യന്‍; സുരേഷ്‌ ഗോപിക്കെതിരേ കേസ്‌
ചീത്ത വിളിച്ചെന്ന്‌ പരാതിപ്പെട്ട്‌ നടി മീനു കുര്യന്‍ സുരേഷ്‌ ഗോപിക്കെതിരേ കേസുകൊടുത്തു.

ടാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മിനു കുര്യനാണ്‌ എന്ന നടി സുരേഷ്‌ ഗോപിക്കെതിരെ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. മിനുവിന്റെ പഴയ കാര്‍ ഡ്രൈവറാണ്‌ തര്‍ക്കത്തിന്‌ വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിനു കുര്യാനില്‍ നിന്നും അവരുടെ മുന്‍ ഡ്രൈവര്‍ അഞ്ച്‌ ലക്ഷം രൂപ കടം വാങ്ങിയിരുന്നത്രെ. പിന്നീട്‌ ഈ പണം കൊടുക്കാതായതോടെ ഇരുവരും തമ്മില്‍ ഉടക്കിലായി. ഉടക്കിപിരിഞ്ഞ െ്രെഡവര്‍ സുരേഷ്‌ ഗോപിയുടെ െ്രെഡവറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്‌തു. ഇതിനിടയില്‍ പണത്തിനായി മിനു ഡ്രൈവറെ വിളിച്ചുകൊണ്ടേയിരുന്നു. കോളുകള്‍ ശ്രദ്ധയില്‍പ്പെട്ട സുരേഷ്‌ ഗോപി കാര്യ തിരക്കിയപ്പോള്‍ കാശ്‌ കൊടുത്തിട്ടും തന്നെ താരം ശല്യം ചെയ്യുകയാണെന്ന്‌ െ്രെഡവര്‍ പറഞ്ഞത്രെ. പിന്നീട്‌ മിനുവിന്റെ കോള്‍ വന്നപ്പോള്‍ സുരേഷ്‌ ഗോപി എടുക്കുകയും തന്റെ െ്രെഡവറെ ന്യായീകരിച്ച്‌ സംസാരിക്കുകയും ചെയ്‌തു. ഇത്‌ ഇഷ്ടപ്പെടാതയാണത്രെ നടി സുരേഷ്‌ ഗോപി തന്നെ ചീത്ത വിളിച്ചെന്ന്‌ പറഞ്ഞത്‌ കേസ്‌ കൊടുത്തത്‌.

മലയാളത്തിലെ ചിത്രത്തിനുശേഷം നടിക്ക്‌ കാര്യമായി ചിത്രങ്ങളൊന്നുമില്ല. എന്നാല്‍ തമിഴില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തുവരുന്നു.
ചീത്ത വിളിച്ചെന്ന്‌ നടി മീനു കുര്യന്‍; സുരേഷ്‌ ഗോപിക്കെതിരേ കേസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക