Image

വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്‌ അയര്‍ലന്‍ഡില്‍ മോഷണം പോയി

ജയ്‌സണ്‍ കിഴക്കയില്‍ Published on 17 October, 2011
വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്‌ അയര്‍ലന്‍ഡില്‍ മോഷണം പോയി
ഡബ്‌ളിന്‍: യേശുക്രിസ്‌തു മരണം വരിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്‌ മോഷണം പോയി. അയര്‍ലന്‍ഡില്‍ ടിപ്പറേരി കാഷല്‍ ഹോളിക്രോസ്‌ മൊണാസ്‌ട്രിയിലാണ്‌ മോഷണം നടന്നത്‌. പ്രത്യകം തയാറാക്കിയ ഗ്‌ളാസ്‌ പേടകത്തിലായിരുന്നു തിരുശേഷിപ്പ്‌ സൂക്ഷിച്ചിരുന്നത്‌.

പേടകം അറുത്ത്‌ മാറ്റിയാണ്‌ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘം മോഷണം നടത്തിയത്‌. മോഷണത്തെപ്പറ്റി ബന്ധപ്പെട്ടവര്‍ അന്വേഷണം ഊര്‍ജിതമാക്കി. പന്ത്രണ്‌ടാം നൂറ്റാണ്‌ടു മുതല്‍ മോണാസ്‌ട്രിയില്‍ സൂക്ഷിച്ചു വന്ന തിരുശേഷിപ്പാണ്‌ മോഷ്‌ടാക്കള്‍ അപഹരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക