Image

വിഫലമീ സ്വപ്‌നം (കവിത: ഷേബാലി)

Published on 02 October, 2013
വിഫലമീ സ്വപ്‌നം (കവിത: ഷേബാലി)
പണ്ടാരോ കവി പാടി
മണിമുത്തം പകരുന്നൊരു
മണിമുത്താണമ്മ.

വയറു വിശക്കുന്നു
അമ്മയെക്കാണണം
അമ്മിഞ്ഞ വേണം

കരയല്ലെ കുഞ്ഞേ
അച്ഛന്‍ പറഞ്ഞു
ഷിഫ്‌റ്റൊഴിഞ്ഞെത്താന്‍
കാക്കേണ്ട പൊന്നേ

വയറു വിശക്കുന്നു
അമ്മയെക്കാണണം
അമ്മിഞ്ഞ വേണം
പറയാതറിയില്ല
കാറലെന്‍ ഭാഷ

അച്ഛന്‍ തിരുകിയ
നിപ്പിളെന്‍ വായില്‍
പാല്‍ ചുരത്താനാവാതെന്‍
വായ്‌ മൂടിക്കെട്ടൂന്നു

അമ്മ വരുമോ
അമ്മിഞ്ഞ തരുമോ
പാല്‍ക്കുപ്പി മാറ്റിയാ
മാറോടു ചേര്‍ക്കുമോ?

ഷേബാലി
വിഫലമീ സ്വപ്‌നം (കവിത: ഷേബാലി)
ഷേബാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക