Image

മക്കളുടെ വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കള്‍ക്ക്‌ അതുല്യപങ്ക്‌: റവ.ഡോ. ജോര്‍ജ്‌ ദാനവേലില്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 October, 2013
മക്കളുടെ വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കള്‍ക്ക്‌ അതുല്യപങ്ക്‌: റവ.ഡോ. ജോര്‍ജ്‌ ദാനവേലില്‍
ഷിക്കാഗോ: മക്കളുടെ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക്‌ അതുല്യമാണെന്നും സഭയോട്‌ ചേര്‍ന്നു നിന്നുകൊണ്ട്‌ മാതാപിതാക്കള്‍ മക്കളുടെ വിശ്വാസരൂപീകരണം നടത്തുന്നതില്‍ ബദ്ധശ്രദ്ധരാകണമെന്നും സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ്‌ ദാനവേലില്‍ ഉദ്‌ബോധിപ്പിച്ചു. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ `മാതാപിതാക്കളും വിശ്വാസ പരിശീലനവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ക്ലാസില്‍ കുട്ടികളുടെ ആദ്യ വിശ്വാസപരിശീലകരായ മാതാപിതാക്കള്‍ വിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതമാതൃകയിലൂടെ മക്കളെ പരിശീലിപ്പിക്കുന്നതിലും സഭയുടെ വിശ്വാസ പരമ്പര്യം പകര്‍ന്നുകൊടുക്കുന്നതിലും സദാ ഉത്സുകരായിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

ഒരു ശിശു ഗര്‍ഭസ്ഥമാകുന്ന നിമിഷം മുതല്‍ മാതാപിതാക്കള്‍ക്ക്‌, പ്രത്യേകിച്ച്‌ അമ്മയ്‌ക്ക്‌ ആ ശിശുവിന്റെ വിശ്വാസജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഗര്‍ഭിണിയായ അമ്മയുടെ വിശ്വാസത്തിലൂന്നിയ ചിന്തകളും, വിചാരങ്ങളും പ്രാര്‍ത്ഥനാ ജീവിതവും ഗര്‍ഭസ്ഥശിശുവിനെ സ്വാധീനിക്കും. മാതാപിതാക്കളുടെ അധരങ്ങളില്‍ നിന്നും കേള്‍ക്കുന്നവയും, മാതൃകവഴി ഗ്രഹിക്കുന്നവയും കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കും. അതുകൊണ്ട്‌ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ കുടുംബങ്ങളില്‍ വിശ്വാസം പരിശീലിക്കപ്പെടുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. കുടുംബം ഗാര്‍ഹികസഭയും, മനുഷ്യത്വത്തിന്റെ വിദ്യാലയുമാണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനം ഉള്‍ക്കൊണ്ട്‌ ഓരോ കുടുംബവും വിശ്വാസപരിശീലനത്തിന്റെ പ്രഥമ വേദിയായി മാറണമെന്ന്‌ ബഹു. ജോര്‍ജ്‌ അച്ചന്‍ നിര്‍ദേശിച്ചു.
മക്കളുടെ വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കള്‍ക്ക്‌ അതുല്യപങ്ക്‌: റവ.ഡോ. ജോര്‍ജ്‌ ദാനവേലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക