Image

സസ്‌പെന്‍ഷന്‍ സ്‌പീക്കറെ ആക്ഷേപിച്ചതുകൊണ്ട്‌: ഉമ്മന്‍ചാണ്ടി

Published on 17 October, 2011
സസ്‌പെന്‍ഷന്‍ സ്‌പീക്കറെ ആക്ഷേപിച്ചതുകൊണ്ട്‌: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: എംഎല്‍എമാരെ സസ്‌പെന്‍ഡ്‌ ചെയ്യേണ്ടിവന്നത്‌ സ്‌പീക്കറെ ആക്ഷേപിച്ചതുകൊണ്ടാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ക്കെതിരേ നടപടികര്‍ ഒഴിവാക്കാനാണ്‌ സ്‌പീക്കറും കക്ഷി നേതാക്കളും ശ്രമിച്ചത്‌. എന്നാല്‍ നേതാക്കന്‍മാരുടെ ധാരണകളെ വെല്ലു വിളിക്കുന്ന രീതിയിലാണ്‌ എം.എല്‍.എമാര്‍ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന്‌ നടന്ന അനുരഞ്‌ജന ചര്‍ച്ചയില്‍ സസ്‌പെന്‍ഷനൊഴികെ എന്ത്‌ നടപടിയും സ്വീകരിക്കാമെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്‍േറത്‌. കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ ആരും ന്യായീകരിക്കുന്നില്ല. കാഴചപ്പാടില്‍ മാത്രമായിരുന്നു വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക