Image

യെദിയൂരപ്പയുടെ ജാമ്യഹര്‍ജി ചൊവ്വാഴ്‌ച പരിഗണിക്കും

Published on 17 October, 2011
യെദിയൂരപ്പയുടെ ജാമ്യഹര്‍ജി ചൊവ്വാഴ്‌ച പരിഗണിക്കും
ബംഗളൂര്‍: ഭൂമി കുംഭകോണക്കേസില്‍ ലോകായുക്ത കോടതി അറസ്റ്റ്‌ ചെയ്‌ത കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌. യെദിയൂരപ്പ നല്‍കിയ ജാമ്യഹര്‍ജി ചൊവ്വാഴ്‌ച പരിഗണിക്കും. അറസ്റ്റാലായശേഷം നെഞ്ചുവേദനയെ തുടര്‍ന്ന്‌ ജയദേവ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യെദിയൂരപ്പക്ക്‌ വേണ്ടി അഭിഭാഷകര്‍ രണ്ട്‌ ഹര്‍ജികളാണ്‌ സമര്‍പ്പിച്ചത്‌.

ഹൃദയസംബന്ധമായ അസുഖം ഇദ്ദേഹത്തിന്‌ ഇല്ലെന്നാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. അദ്ദേഹത്തെ ആന്‍ജിയോഗ്രാമിന്‌ വിധേയനാക്കി. ജയദേവ ആശുപത്രി ഡയറക്ടറും മുന്‍പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയുടെ മരുമകനുമായ ഡോ. സി.എന്‍. മഞ്‌ജുനാഥിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ്‌ പരിശോധന നടത്തിയത്‌. ശനിയാഴ്‌ച ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യെദിയൂരപ്പയെ ഞായറാഴ്‌ച അര്‍ധരാത്രി ഛര്‍ദിയും നെഞ്ചുവേദനയും മൂലം ജയദേവയിലേക്ക്‌ മാറ്റുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക