Image

ഫോമാ ഷിക്കാഗോ ചാപ്‌റ്റര്‍ `നൃത്തോത്സവ്‌ -2013'-ന്‌ ഭദ്രദീപം തെളിഞ്ഞു

ജോയിച്ചന്‍ പുതുക്കുളം Published on 05 October, 2013
ഫോമാ ഷിക്കാഗോ ചാപ്‌റ്റര്‍ `നൃത്തോത്സവ്‌ -2013'-ന്‌ ഭദ്രദീപം തെളിഞ്ഞു
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ അഞ്ചാം തീയതി രാവിലെ 9.30-ന്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച്‌ ഫാ. റ്റോം പന്നലക്കുന്നേല്‍ ഭദ്രദീപം തെളിയിച്ച്‌ ഈവര്‍ഷത്തെ യുവജനോത്സവത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്‌ഘാടന സമ്മേനത്തില്‍ `നൃത്തോത്സവ്‌ 2013'-ന്റെ ചെയര്‍മാന്‍ സിനു പാലയ്‌ക്കത്തടം ആമുഖ പ്രസംഗം നടത്തി.

ഇരുനൂറില്‍പ്പരം യുവ പ്രതിഭകള്‍ നടനവിസ്‌മയം തീര്‍ക്കുന്ന വിവിധ കലാമത്സരങ്ങള്‍ക്ക്‌ ഫോമാ നാഷണല്‍ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, നാഷണല്‍ കമ്മിറ്റി അംഗം ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായ ബെന്നി വാച്ചാച്ചിറ, ആനന്ദന്‍ നിരവേല്‍, കോ-ചെയര്‍മാന്‍മാരായ ജോജോ വെങ്ങാന്തറ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, മറ്റ്‌ റീജിയന്‍ ഭാരവാഹികളായ ഡൊമിനിക്‌ തെക്കേത്തല, ഫ്രാന്‍സീസ്‌ ഇല്ലിക്കല്‍, സണ്ണി വള്ളിക്കളം, മോഹന്‍ സെബാസ്റ്റ്യന്‍, സിബി പാത്തിക്കല്‍ എന്നിവര്‍ യൂത്ത്‌ ഫെസ്റ്റിവലിന്റെ വിജയത്തിനയി വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കിവരുന്നു. പി.ആര്‍.ഒ സിനു പലയ്‌ക്കത്തടം അറിയിച്ചതാണിത്‌.
ഫോമാ ഷിക്കാഗോ ചാപ്‌റ്റര്‍ `നൃത്തോത്സവ്‌ -2013'-ന്‌ ഭദ്രദീപം തെളിഞ്ഞുഫോമാ ഷിക്കാഗോ ചാപ്‌റ്റര്‍ `നൃത്തോത്സവ്‌ -2013'-ന്‌ ഭദ്രദീപം തെളിഞ്ഞുഫോമാ ഷിക്കാഗോ ചാപ്‌റ്റര്‍ `നൃത്തോത്സവ്‌ -2013'-ന്‌ ഭദ്രദീപം തെളിഞ്ഞുഫോമാ ഷിക്കാഗോ ചാപ്‌റ്റര്‍ `നൃത്തോത്സവ്‌ -2013'-ന്‌ ഭദ്രദീപം തെളിഞ്ഞുഫോമാ ഷിക്കാഗോ ചാപ്‌റ്റര്‍ `നൃത്തോത്സവ്‌ -2013'-ന്‌ ഭദ്രദീപം തെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക