Image

ശബരിമല നട തുറന്നു; മേല്‍ശാന്തി തെരഞ്ഞെടുപ്പ്‌ ഇന്ന്‌

Published on 18 October, 2011
ശബരിമല നട തുറന്നു; മേല്‍ശാന്തി തെരഞ്ഞെടുപ്പ്‌ ഇന്ന്‌
ശബരിമല: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ്‌ ഇന്ന്‌ നടക്കും. തുലാമാസ പൂജകള്‍ക്കായി നട തുറന്നു. ഇന്നു രാവിലെ ഉഷഃപൂജയ്‌ക്കുശേഷം ശബരിമല സന്നിധാനത്തു പുതിയ മേല്‍ശാന്തിയുടെ തെരഞ്ഞെടുപ്പു നടക്കും. വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെയാണ്‌ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്‌.

ദേവസ്വം ബോര്‍ഡ്‌ നടത്തിയ പ്രാഥമിക പരീക്ഷയ്‌ക്കും അഭിമുഖത്തിനുംശേഷം ശബരിമല ക്ഷേത്രത്തിലേക്കു പത്തു പേരുടെയും മാളികപ്പുറത്തേക്കു 13 പേരുടെയും പട്ടികയാണു നറുക്കെടുപ്പിനായി തയാറാക്കിയിരിക്കുന്നത്‌. 22നു രാത്രി പത്തിനു നട അടയ്‌ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക