തിരിച്ചുവരവിന് ഒരുങ്ങുന്ന നടി മഞ്ജു വാര്യരും, സുപ്പര്‍ താരം സുരേഷ് ഗോപിയും
വീണ്ടും ഒന്നിക്കുന്നു.
സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ
ചിത്രത്തില്‍ സുരേഷ് ഗോപിയും മഞ്ജുവും അഭിനയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ
റിപ്പോര്‍ട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു സുപ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കുന്നുണ്ടെന്നും കേള്‍ക്കുന്നുണ്ട്. ആദാമിന്റെ മകന് അബുവെന്ന
ചിത്രത്തിന് ശേഷം കുഞ്ഞനന്തന്റെ കടയെന്ന ചിത്രവും വിജയമാക്കി മാറ്റിയ സലിം
അഹമ്മദിന്റെ മൂന്നാമത്തെ ചിത്രമായിരിക്കുമിത്. പുതിയ ചിത്രത്തിന്റെ പേര്
തീരുമാനിച്ചിട്ടില്ല. പത്മപ്രിയ, ശാരദ, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ടെന്നാണ്
സൂചന. ചിത്രത്തിന് വേണ്ടി മധു അമ്പാട്ട് ക്യാമറ ചലിപ്പിയ്ക്കും, ഓസ്കാര്‍
ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുക.
മഞ്ജുവാര്യര്‍
നായികയായ നാലാമത്തെ ചിത്രമാണിത്. തിരിച്ചുവരവില്‍ മഞ്ജു കരാര്‍ ഒപ്പുവച്ച ആദ്യ
ചിത്രം മോഹന്‍ലാല്‍ നായകനാകുന്ന മാന്‍ െ്രെഫഡേയാണ്. രണ്ടാമതായി കുഞ്ചാക്കോ ബോബന്
നായകനാകുന്ന ഹൗ ഓള്‍ഡ് ആര് യുവും മൂന്നാമത്തെ ചിത്രം മുംബൈ പൊലീസ് ടീം
ഒന്നിയ്ക്കുന്ന ചിത്രവുമാണ്.
നേരത്തെ ജയരാജ് ഒരുക്കിയ കളിയാട്ടത്തില്‍
സുരേഷ് ഗോപിയും മഞ്ജുവും തകര്‍ത്ത് അഭിനയിച്ചിരുന്നു.