Image

പ്രശസ്‌ത തെലുങ്ക്‌ നടന്‍ രഘുമുദ്രി ശ്രീഹരി അന്തരിച്ചു

Published on 09 October, 2013
പ്രശസ്‌ത തെലുങ്ക്‌ നടന്‍ രഘുമുദ്രി ശ്രീഹരി അന്തരിച്ചു
മുംബൈ: പ്രശസ്‌ത തെലുങ്ക്‌ നടന്‍ രഘുമുദ്രി ശ്രീഹരി(49) അന്തരിച്ചു. കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന്‌ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.

സൂപ്പര്‍ താരം ചിരഞ്‌ജീവിയുടെ മകന്‍ രാംചരണ്‍ നായകനായി അഭിനയിച്ച മഗധീരയിലെ ഷേര്‍ഖാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്‌ ശ്രീഹരിയാണ്‌. മലയാളത്തിലും മൊഴി മാറ്റിയെത്തിയ ചിത്രത്തിലെ ശ്രീഹരിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാംചരണ്‍ തന്നെ നായകനായ തൂഫാനാണ്‌ അദ്ദേഹമഭിനയിച്ച അവസാന ചിത്രം. തമിഴില്‍ വിജയ്‌ക്കൊപ്പം വേട്ടക്കാരന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്‌.

1986ല്‍ സിനിമയിലെത്തിയ ശ്രീഹരി നായകനായി ആദ്യമഭിനയിച്ചത്‌ പൊലീസ്‌ എന്ന ചിത്രത്തിലാണ്‌. 90 ലേറെ ചിത്രങ്ങളില്‍ വേഷമിട്ട ശ്രീഹരിയെ തേടിയെത്തിയത്‌ മിക്കതും ആക്ഷന്‍ വേഷങ്ങളായിരുന്നു. അഭിനയരംഗത്തെന്ന പോലെ സാമൂഹിക സേവനരംഗത്തും ശ്രീഹരി സജീവമായിരുമന്നു.
പ്രശസ്‌ത തെലുങ്ക്‌ നടന്‍ രഘുമുദ്രി ശ്രീഹരി അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക