Image

മെക്‌സിക്കോ മാര്‍ത്തോമ്മാ ദേവാലയ കൂദാശ ശനിയാഴ്ച. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജീമോന്‍ റാന്നി Published on 08 October, 2013
മെക്‌സിക്കോ മാര്‍ത്തോമ്മാ ദേവാലയ കൂദാശ ശനിയാഴ്ച. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഹൂസ്റ്റണ്‍ : മലങ്കര മാര്‍ത്തോമ്മാ സഭയുടെ ചരിത്രത്താളുകളില്‍ സ്ഥാനം പിടിയ്ക്കുന്ന മെക്‌സിക്കോയിലെ മാത്തമോറസിലുള്ള(Matamoros) മാര്‍ത്തോമ്മാ ദേവാലയത്തിന്റെ കൂദാശാകര്‍മ്മം ഒക്‌ടോബര്‍ 12ന് ശനിയാഴ്ച നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഭാരതത്തിന് പുറത്ത് മാര്‍ത്തോമ്മാ സഭയുടെ മിഷ്യനറി ദൗത്യത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ആദ്യത്തെ വിശ്വാസ സമൂഹത്തിനായി നിര്‍മ്മിയ്ക്കുന്ന ദേവാലയമാണ് ഇത്.

ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് നോര്‍ത്ത്-അമേരിക്കാ യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ ദേവാലയം ആശീര്‍വദിയ്ക്കുന്നതാണ്. ഇംഗ്ലീഷിലും, സ്പാനിഷ് ഭാഷയിലും അന്ന് ആരാധനകള്‍ ക്രമീകരിച്ചിട്ടുണ്ട്.
കൂദാശയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ മാത്തമോറസ് സിറ്റി മേയര്‍ നോര്‍മ്മ ലെറ്റിഷ്യ സാലസര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി സഭാംഗങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ തദ്ദേശവാസികളായ 500ല്‍ പരം പേരെയും പ്രതീക്ഷിയ്ക്കുന്നുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ റവ. സാജു മാത്യൂ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ റവ. റോയി എ. തോമസ്, സഖറിയാ കോശി, തോമസ് മാത്യൂ എന്നിവര്‍ അറിയിച്ചു.

ഡാളസ്, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


മെക്‌സിക്കോ മാര്‍ത്തോമ്മാ ദേവാലയ കൂദാശ ശനിയാഴ്ച. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക