Image

യെദ്യൂരപ്പയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 20 ലേക്ക് മാറ്റി.

Published on 18 October, 2011
യെദ്യൂരപ്പയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 20 ലേക്ക് മാറ്റി.
ബാംഗ്ലൂര്‍: അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ 20 ലേക്ക് മാറ്റി. യെദ്യൂരപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജയിലിലേക്ക് തന്നെ അയക്കാനും കോടതി ഉത്തരവിട്ടു.

ബിജെപിക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ തിങ്കളാഴ്ച രണ്ട് ജാമ്യഹര്‍ജികള്‍ നല്‍കിയിരുന്നു. ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കണമെന്ന അഭിഭാഷകരുടെ അപേക്ഷയും കോടതി അനുവദിക്കുകയായിരുന്നു.

ശനിയാഴ്ച അറസ്റ്റിലായ യെദ്യൂരപ്പ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍സയന്‍സില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ പരിശോധനക്ക് ശേഷം അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് വിദഗ്ധസംഘം റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്നാണ് കോടതി അദ്ദേഹത്തെ തിരികെ ജയിലിലേക്ക് അയച്ചത്. ഒക്ടോബര്‍ 22 വരെയാണ് യെദ്യൂരപ്പയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക