Image

അസി. കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും വരെ പ്രക്ഷോഭം : വി.എസ്

Published on 18 October, 2011
അസി. കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും വരെ പ്രക്ഷോഭം : വി.എസ്
തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവെച്ച അസി. കമ്മീഷണര്‍ രാധാകൃഷ്ണപിള്ളക്കെതിരെ നടപടി പ്രഖ്യാപിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന് നേരെ ആഭാസപ്രവൃത്തിയാണ് മന്ത്രി കെ.പി മോഹനന്‍ തിങ്കളാഴ്ച സഭയില്‍ കാണിച്ചത്. സഭയുടെ അന്തസ്സിനുചേരാത്ത പ്രവൃത്തിക്ക് മന്ത്രി കെ.പി മോഹനനെ സസ്‌പെന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസിപിക്കെതിരെയുള്ള നടപടി ആവശ്യപ്പെടുന്നതില്‍ വിട്ടുവീഴ്ചക്കില്ല. സമരം ഏതുരീതിയില്‍ മുന്നോട്ടുപോകുമെന്നത് നാളെ കാണാം.

സ്പീക്കറുടെ ഫാക്‌സ് ഉപയോഗിച്ചാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് പ്രസ്താവന അയച്ചത്. സ്പീക്കറുടെ ഓഫീസ് പാര്‍ട്ടി ഓഫീസാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക