Image

ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ

ബിജു ചെറിയാന്‍ Published on 10 October, 2013
ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ
ന്യുജഴ്‌സി: ന്യുജഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം ഒക്‌ടോബര്‍ 18, 19 തീയതികളിലായി കൂദാശ ചെയ്യപ്പെടുമ്പോള്‍ വിശ്വാസി സമൂഹത്തിന് പുണ്യമായി ചരിത്രനിമിഷത്തിന് നാന്ദികുറിക്കുന്നു. 173 North Washington Ave ലുളള പുതിയ ദേവാലയം സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ ആര്‍ച്ച് ബിഷപ്പുമാരായ യല്‍ദോ മോര്‍ തീത്തോസ് (മലങ്കര ആര്‍ച്ച് ഡയോസിസ് അധിപന്‍) സിറിള്‍ എഫ്രയീം കരീം കൂറിലോസ് (ഈസ്‌റ്റേണ്‍ ആര്‍ച്ച് ഡയോസിസ് അധിപന്‍) ആയൂബ് മോര്‍ സില്‍വാനോസ് (ക്‌നാനായ ആര്‍ച്ച് ഡയോസിസ് അമേരിക്ക കാനഡ യൂറോപ്പ് അധിപന്‍) എന്നിവരുടെ പ്രധാന കാര്‍മ്മികത്വത്തിലും സഭയിലെ കോറെപ്പിസ്‌കോപ്പാമാര്‍, വൈദികശേഷ്ഠര്‍ എന്നിവരുടെ സഹകരണത്തിലുമായി ശനി, ഞായര്‍ (18, 19) ദിവസങ്ങളിലായി വിശുദ്ധ മൂറോന്‍ കൂദാശ ചെയ്ത് സഭയ്ക്കായി സമര്‍പ്പണം ചെയ്യുകയാണ്. ഈ അനുഗ്രഹീത ശുശ്രൂഷകളിലേക്ക് എല്ലാ വിശ്വാസികളേയും അഭ്യുദയകാംക്ഷികളേയും സാദരം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോസഫ് വര്‍ഗീസ് അറിയിച്ചു.

ന്യുജഴ്‌സിയിലെ ബര്‍ഗന്‍ ഫീല്‍ഡ് കൗണ്ടിയിലും സമീപ സ്ഥലങ്ങളിലുമായി അധിവസിക്കുന്ന ഒട്ടനവധി യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ ചിരകാലഭിലാഷമാണ് ദേവാലയ സമര്‍പ്പണത്തിലൂടെ അനുഗ്രഹ വര്‍ഷമായി പൂവണിയുന്നത്. തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ക്കായി ന്യുയോര്‍ക്ക് സിറ്റി, വെസ്റ്റ് ചെസ്റ്റര്‍, സ്റ്റാറ്റന്‍ ഐലന്റ് തുടങ്ങിയ സ്ഥലങ്ങളിലുളള വിവിധ ദേവാലയങ്ങളിലേക്കായി പ്രതികൂല കാലാവസ്ഥകളിലും യാത്ര ചെയ്യേണ്ടി വന്നിരുന്ന വിശ്വാസികളുടെ ഒത്തൊരുമയുടെയും സമര്‍പ്പണ പ്രാര്‍ഥനയിലൂടെയും ഫലമായി 2007 ല്‍ ഒരു പ്രാര്‍ഥനാകൂട്ടം നിലവില്‍ വന്നു. കഠിനാദ്ധ്വാനവും നിരന്തരമായ പ്രാര്‍ഥനയും വിശ്വാസ തീക്ഷണതയും ആയിരുന്നു ഈ കൂട്ടായ്മയുടെ മുഖമുദ്ര. 2008 മെയ് 6-ാം തിയതി മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്താ തിരുമനസുകൊണ്ട് ബര്‍ഗന്‍ഫീല്‍ഡ് ടീനെക്ക് മേഖലയിലെ വിശ്വാസികള്‍ക്കായി വിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ പുതിയ ദേവാലയത്തിന് അനുമതി നല്‍കിക്കൊണ്ട് റവ. ഡോ. എ. പി. ജോര്‍ജ്, വെരി. റവ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോറെപ്പിസ്‌ക്കോപ്പ എന്നിവരെ യഥാക്രമം വികാരി സഹവികാരി സ്ഥാനങ്ങളിലേക്ക് നിയമിച്ചു. സമര്‍പ്പിത ശുശ്രൂഷയിലൂടെ ഇടവകയെ ശൈശവത്തില്‍ സേവിച്ച വൈദീക ശ്രേഷ്ഠരുടെ സേവനം ത്വരിത വളര്‍ച്ചയ്ക്ക് സഹായമായി.

പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും 173 വാഷിംഗ്ടണിലെ സെന്റ് മാത്യൂസ് മെതഡിസ്റ്റ് ദേവാലയ ചാപ്പലിലേക്ക് ആരാധന മാറ്റിയത് ഇടവകയെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ പുതിയ കാല്‍ വെയ്പ്പായിരുന്നു. ഭദ്രാസനത്തില്‍ പുതുതായി വാഴിക്കപ്പെട്ട റവ. ഫാ. ജോസഫ് വര്‍ഗീസിനെ 2012 ഓഗസ്റ്റ് മാസത്തില്‍ വികാരിയായി ആര്‍ച്ച് ബിഷപ്പ് നിയമിച്ചു. 2012 ജനുവരി മാസത്തില്‍ മെതഡിസ്റ്റ് ചര്‍ച്ചുമായി ധാരണ ഉണ്ടാക്കുകയും രണ്ടു ദേവാലയങ്ങള്‍ മീറ്റിംഗ് ഹാള്‍, നിരവധി ഓഫീസ് മുറികള്‍, കിച്ചണ്‍ കഫേറ്റീരിയ എന്നിവ ഉള്‍പ്പെട്ട ദേവാലയ സമുച്ഛയവും സ്വന്തമായി വാങ്ങുവാന്‍ തീരുമാനമെടുക്കുകയും ചെയ്തു. വൈദീക ശ്രേഷ്ഠരായും ഇടവകാംഗങ്ങളുടേയും നിരന്തര പ്രാര്‍ഥനയും കഠിനാദ്ധ്വാനവും ഫലമായാണ് മലങ്കര ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍ നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ മനോഹരമായ ദേവാലയം മലങ്കര സുറിയാനി സഭാ മക്കള്‍ക്കായി ലഭ്യമായത്.

സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ വിദഗ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചു ഈ ഇടവകയില്‍ നടത്തിവരുന്ന എട്ടുനോമ്പ് ഏറെ പ്രസിദ്ധമാണ്. വിവിധ സംസ്‌കാരത്തിലും, സമൂഹത്തിലും വിശ്വാസത്തിലുമുളള അനേകര്‍ ഓരോ വര്‍ഷവും ഈ പളളിയിലേക്ക് എട്ടുനോമ്പാചരണത്തിനായി എത്തിച്ചേരുന്നുണ്ട്. ഭദ്രാസനത്തിലെ ആത്മീയ പ്രസ്ഥാനങ്ങളും നേതൃത്വത്തിലുളള വിവിധ പരിപാടികള്‍ക്ക് ആതിഥ്യമരുളുന്നതോടൊപ്പം വിവിധ മലയാളി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഇടവക പങ്കെടുക്കുന്നുണ്ട്.

ഒക്‌ടോബര്‍ 18ന് വൈകുന്നേരം ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് ഗംഭീര സ്വീകരണം നല്‍കും. സന്ധ്യാനമസ്‌കാരം മൂറോന്‍ കൂദാശയുടെ ഒന്നാം ഭാഗം എന്നിവ തുടര്‍ന്നു നടക്കും. ശനിയാഴ്ച രാവിലെ കൂദാശയുടെ രണ്ടാം ഭാഗം പൂര്‍ത്തീകരിച്ചശേഷം വിദഗ്ധ കുര്‍ബാന. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനത്തില്‍ മെത്രാപ്പൊലീത്തമാരോടും ഇതര സഭാദ്ധ്യപകന്മാരോടുമൊപ്പം രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക മാധ്യമ മേഖലകളിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്. തുടര്‍ന്ന് സ്‌നേഹവിരുന്ന്.

St. Marys Syrian Orthadox Church
173 North Washington Ave
Bergenfield NJ. 07621
www.st marysbergen.org
www.facebook.com, st.marysbergen


കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. ജോസഫ് വര്‍ഗീസ് : 847 242 8899
ഡീക്കന്‍ വിവേക് അലക്‌സ് : 551 497 1345
ജോര്‍ജ് എം ജോര്‍ജ് : 201 836 0935
ജോയി വര്‍ഗീസ് : 201 724 2287
ബേസില്‍ മാത്യു : 201 245 2875

ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക