Image

മാരുതി സമരം 12-ാം ദിവസത്തിലേക്ക്

Published on 18 October, 2011
മാരുതി സമരം 12-ാം ദിവസത്തിലേക്ക്
ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യയുടെ മനേസര്‍ പ്ലാന്റിലെ സമരം 12-ാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച ഹരിയാനസര്‍ക്കാരും തൊഴിലാളികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ചര്‍ച്ച ചൊവ്വാഴ്ചയും തുടരുന്നുണ്ട്.

മാരുതി സുസുക്കി ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് സുസുക്കി പവര്‍ട്രെയിന്‍ ലിമിറ്റഡ്, സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെ തൊഴിലാളികളും പണിമുടക്കുന്നുണ്ട്.

സമരത്തില്‍ പങ്കെടുക്കാത്ത 180 തൊഴിലാളികളുടെ സഹായത്തോടെ സിഫ്റ്റ് കാറുകളുടെ നിര്‍മ്മാണം ഭാഗികമായി നടത്തുന്നതായി കമ്പനി അറിയിച്ചു. മാരുതിയുടെ ഗുരാവോണ്‍ പ്ലാന്റിലും തിങ്കളാഴ്ച ഉല്‍പാദനം ഭാഗികമായി തുടങ്ങിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക