Image

പിശാചിന്‍റെ തന്ത്രങ്ങള്‍ക്കെതിരേ കരുതലുള്ളവരായിരിക്കുക: മാര്‍പാപ്പ

Published on 11 October, 2013
പിശാചിന്‍റെ തന്ത്രങ്ങള്‍ക്കെതിരേ കരുതലുള്ളവരായിരിക്കുക: മാര്‍പാപ്പ



  പിശാചിന്‍റെ കുടില തന്ത്രങ്ങള്‍ക്കെതിരേ മുന്‍കരുതലോടെ നീങ്ങണമെന്ന് ഫ്രാന്‍സ് മാര്‍പാപ്പ. വെള്ളിയാഴ്ച രാവിലെ സാന്താ മാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് പിശാചിന്‍റെ കുടില തന്ത്രങ്ങളെക്കുറിച്ച് മുന്‍കരുതലുണ്ടായിരിക്കണമെന്ന് മാര്‍പാപ്പ വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചത്. സത്യത്തെ ആപേക്ഷവത്ക്കരിക്കരുതെന്നും തിന്‍മയ്ക്കെതിരായുള്ള പോരാട്ടം പകുതിവഴിയില്‍ ഉപേക്ഷിക്കരുതെന്നും പാപ്പ സഭാംഗങ്ങളെ ആഹ്വാനം ചെയ്തു. സാത്താനെതിരേയുള്ള പോരാട്ടത്തില്‍ മൂന്ന് മാനദണ്ഡങ്ങള്‍ പരിഗണിക്കേണ്തുണ്ട്. ഒന്നാമതായി, യേശു സാത്താനെതിരേ പോരാടി.

രണ്ടാമതായി, യേശുവിനോടപ്പമല്ലാത്തവര്‍ യേശുവിനെതിരാണ്- രണ്ടിനുമിടയില്‍ ഒരു സ്ഥാനമില്ല. പിശാച് സൂത്രശാലിയായതിനാല്‍, നാമെല്ലായ്പ്പോഴും ഹൃദയത്തില്‍ ജാഗരൂകതയുള്ളവരായിരിക്കണം. പിശാചിനെ എന്നന്നേക്കുമായി ഓടിക്കാന്‍ നമുക്കാവില്ല, അന്തിമ നാളിലേ അതു സാധ്യമാകൂവെന്ന് മാര്‍പാപ്പ സഭാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.




പിശാചിന്‍റെ തന്ത്രങ്ങള്‍ക്കെതിരേ കരുതലുള്ളവരായിരിക്കുക: മാര്‍പാപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക